
Malayalam
തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമെന്താണ്? മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളുമായി കനിഹ
തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമെന്താണ്? മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളുമായി കനിഹ

മലയാളികളുടെ ഇഷ്ട്ട താരമാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി മലയാളത്തിൽ ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും ഓർത്തിരിക്കാൻ കഴിയുന്ന കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. അഭിനയത്തിൽ നിന്ന് സംവിധാന രംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കനിഹ. ഹ്രസ്വചിത്രമാണ് താരം സംവിധാനം ചെയ്യുന്നത്.
ലോക്ക് ഡൗൺ ആയതോടെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു കനിഹ. നിരന്തരം ആരാധകരുമായി സംവദിക്കുകയും ചിത്രങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മേക്കപ്പ് ഇല്ലാതെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുകയാണ് താരം. മേക്കപ്പോ, ഡിസൈനര് വസ്ത്രങ്ങളോ ഇല്ലാത്ത ചിത്രങ്ങൾ എന്തുകൊണ്ട് പോസ്റ്റ് ചെയ്യുന്നു എന്ന നിരന്തരമുള്ള ചോദ്യങ്ങളുടെ മറുപടി കൂടിയാണ് ഈ ചിത്രങ്ങളെന്ന് കനിഹ പറയുന്നു.
യഥാർഥത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുന്നിലും പ്രത്യക്ഷപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത്. എല്ലാ കുറവുകളുമുള്ള തന്നെ അംഗീകരിച്ചു കൊണ്ട് സ്വയം മുന്നോട്ടു പോകുന്ന വ്യക്തിത്വമാണ് തന്റേതെന്നും അങ്ങനെ തന്നെയാവണം മറ്റുള്ളവരെന്നും നടി പറഞ്ഞു.
തന്റേതല്ലാത്ത ഒരു മുഖം കാണിക്കേണ്ട കാര്യമെന്തെന്ന് കനിഹ ചോദിക്കുന്നു. യഥാർഥ മുഖം കണ്ട്, അതു മറ്റുള്ളവർക്ക് പ്രപചോദനമാകുന്നുണ്ടെങ്കിൽ അതാണ് സന്തോഷം പകരുന്ന കാര്യമെന്നും നടി പറഞ്ഞു.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...