Connect with us

എന്റെ കുഞ്ഞിനെ സൂക്ഷിക്കേണ്ടത് ഞാനാണ്, അതില്‍ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല, പ്രസവത്തിന്റെ തലേന്നും സുംബയും ക്രിക്കറ്റും കളിക്കുമെന്ന് പാര്‍വതി

Malayalam

എന്റെ കുഞ്ഞിനെ സൂക്ഷിക്കേണ്ടത് ഞാനാണ്, അതില്‍ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല, പ്രസവത്തിന്റെ തലേന്നും സുംബയും ക്രിക്കറ്റും കളിക്കുമെന്ന് പാര്‍വതി

എന്റെ കുഞ്ഞിനെ സൂക്ഷിക്കേണ്ടത് ഞാനാണ്, അതില്‍ ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല, പ്രസവത്തിന്റെ തലേന്നും സുംബയും ക്രിക്കറ്റും കളിക്കുമെന്ന് പാര്‍വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഓരാളാണ് പാര്‍വതി കൃഷ്ണ. ഈ അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയിലൂടെ നിരവധി വിമര്‍ശനങ്ങളും പാര്‍വതിയ്‌ക്കെതിരെ ഉണ്ടായി. മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ നിറവയറും താങ്ങിപിടിച്ചുള്ള പാര്‍വതിയുടെ ഡാന്‍സായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. ഈ സമയത്ത് ഇതൊക്കെ ചെയ്യാന്‍ പാടുണ്ടോ? സൂക്ഷിക്കണ്ടേ എന്നൊക്കെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്. എന്നാല്‍ ആരാധകരുടെ ഈ വിമര്‍ശനങ്ങളെല്ലാം തനിക്ക് ഗുണമായി മാറിയെന്ന് പറഞ്ഞിരിക്കുകയാണ് താരം.

ഈ സമയത്ത് ഡാന്‍സ് കളിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. കുഞ്ഞിന്റെയും എന്റെയും ആരോഗ്യം നോക്കിയാണ് എല്ലാം ചെയ്യുന്നത്. എന്റെ കുഞ്ഞിനെ സൂക്ഷിക്കേണ്ടത് ഞാനാണ്. അതില്‍ ആരും വ്യാകുലപെടേണ്ട കാര്യമില്ല. എന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞ് എത്രത്തോളം സുരക്ഷിത്വത്തിലാണെന്ന് എനിക്ക് അറിയാനും മനസിലാക്കാനും പറ്റുന്നത് പോലെ മറ്റാര്‍ക്കും പറ്റില്ല. കുഞ്ഞിന് യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് അത്രത്തോളം ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഞാന്‍ ഇത്തരമൊരു കാര്യത്തിലേക്ക് കടന്നത്. പ്രൊഫഷണലി ഞാനൊരു എന്‍ജീനിയറാണ്. പക്ഷേ ഇപ്പോള്‍ മാസങ്ങളായി ജോലിയ്‌ക്കൊന്നും പോകുന്നില്ല. എന്റെ കുഞ്ഞിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട് എന്നും പാര്‍വതി പറയുന്നു. ഒരു അഭിമുഖത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ സമയത്ത് ഡാന്‍സ് കളിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടറും സുംബ ട്രയിനറും നിര്‍ദ്ദേശിച്ചത്. കുഞ്ഞിന്റെയും എന്റെയും ആരോഗ്യം നോക്കിയേ ഞാന്‍ എന്തും ചെയ്യാറുള്ളൂ. ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം ഒന്‍പതാം മാസത്തിലാണ് മറ്റുള്ളവര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. അതിനും മുന്‍പ് ഡാന്‍സ് ചെയ്യുകയും വീഡിയോ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അപ്പോഴൊക്കെ എന്റെ വയറിന് മുകളിലേക്കുള്ള ഭാഗം മാത്രമേ കാണിച്ചിരുന്നുള്ളു. കഴിവതും അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചത്. അത് കൊണ്ട് തന്നെ ഞാന്‍ ഗര്‍ഭിണിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. അന്നൊന്നും എന്റെ വീഡിയോയ്ക്ക് അധികം കമന്റുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിനു ശേഷം വീഡിയോ കണ്ട് പലരും എന്റെ അക്കൗണ്ടില്‍ കയറി കമന്റുകള്‍ ചെയ്തു. ഒരു തരത്തില്‍ അത് എനിക്ക് ഗുണകരമായി. എന്റെ അക്കൗണ്ട് കുറച്ച് കൂടി ആക്ടീവായി. പക്ഷേ ലൈക്കിനും ഷെയറിനും വേണ്ടിയല്ല ഇതൊന്നും ചെയ്തത്.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയുടെ മാസനികാവസ്ഥ കുഞ്ഞിനെ ഏറെ സ്വാധീനിക്കും. അമ്മ എപ്പോഴും ആക്ടീവ് ആയിട്ടോ സന്തോഷത്തോടെയോ ഇരുന്നാല്‍ അത് കുഞ്ഞിന് വളരെ ഗുണകരമായി ഭവിക്കും. ഞാന്‍ സന്തോഷിച്ചാല്‍ എന്റെ കുഞ്ഞും സന്തോഷിക്കും. ഇപ്പോള്‍ തന്നെ പലപ്പോഴും അതെനിക്ക് മനസിലാവുന്നുണ്ട്. ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ എന്റെ ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും സംസാരിക്കുമ്പോഴൊക്കെ വളരെ നല്ല രീതിയിലാണ് കുഞ്ഞിന്റെ പ്രതികരണം. രണ്ട് ചിന്താഗതിക്കാരായ ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. പലര്‍ക്കും നെഗറ്റീവ് കാര്യങ്ങള്‍ കേള്‍ക്കാനും അറിയാനുമാണ് കൂടുതല്‍ ഇഷ്ടം. ഡാന്‍സ് ചെയ്യുന്നതൊക്കെ ഇഷ്ടമാകുന്നുണ്ടെങ്കിലും ഗര്‍ഭാവസ്ഥയിലെ ഡാന്‍സിനെ കുറിച്ച് അവര്‍ മറ്റ് പല കാര്യങ്ങളും ചിന്തിച്ച് കൂട്ടുകയാണ്. വീഡിയോ കണ്ടവരില്‍ പലരും എനിക്ക് വ്യക്തിപരമായി മെസേജുകള്‍ അയച്ചു. ഡാന്‍സ് നന്നായിട്ടുണ്ടെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞു.

എന്റെ സുംബ ഇന്‍സ്ട്രക്ടര്‍ അഞ്ജലി അവരുടെ പ്രസവത്തിന്റെ തലേന്ന് വരെ സുംബ ചെയ്തിരുന്നയാളാണ്. ദിവസവും രണ്ട് മണിക്കൂര്‍ വീതം മുടങ്ങാതെ അഞ്ജലി സുംബ ചെയ്യുമായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ എനിക്ക് വലിയ പ്രചോദനം ആയിരുന്നു. എന്റെ ഡാന്‍സ് കണ്ടപ്പോള്‍ ബാലു ഏട്ടനോ അദ്ദേഹത്തിന്റെ അമ്മയ്‌ക്കോ യാതൊരു പ്രശ്‌നവും തോന്നിയില്ല. കാരണം ഞങ്ങള്‍ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചാണ് സുംബയ്ക്ക് ചേര്‍ന്നത്. ഡാന്‍സ് ചെയ്യുന്നതില്‍ എന്തെങ്കിലു പ്രശ്‌നമുണ്ടോ എന്ന് ഞാന്‍ ഡോക്ടറോട് പ്രത്യേകം ചോദിച്ചിരുന്നു. യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ ഡോക്ടര്‍ എന്നോട് ക്രിക്കറ്റ് കളിക്കാമെന്നും നിര്‍ദ്ദേശിച്ചു. അമ്മ എത്രത്തോളം ആക്ടീവ് ആണോ അത്രത്തോളം തന്നെ അത് കുഞ്ഞിന് നല്ലതാണെന്നും ഡോക്ടര്‍ പറഞ്ഞു. എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന കുടുബം പൂര്‍ണ്ണമനസ്സോടെ ഇതിനും കൂട്ടു നില്‍ക്കുന്നു. എന്നും പാര്‍വതി പറയുന്നു. 

More in Malayalam

Trending

Recent

To Top