മകന് പേരിട്ടു, കണ്മണിയെ പരിചയപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണന്

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്. തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വിഷ്ണു പ്രേക്ഷകരുമായി പങ്കിടാറുണ്ട്. വിവാഹവും അച്ഛനായ സന്തോഷവും പങ്കിട്ട താരം തന്റെ മകന് മാധവ് എന്ന് പേര് നല്‍കിയതായി ആരാധകരോട്് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.
ഈ മാസം ആദ്യമായിരുന്നു വിഷ്ണുവിനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറന്നിരിക്കുന്നു എന്നാണ് കുഞ്ഞ് ജനിച്ചപ്പോള്‍ വിഷ്ണു പങ്ക് വെച്ചിരുന്നത്.
2003ല്‍ പുറത്തെത്തിയ ‘എന്റെ വീട് അപ്പൂന്റേം’ എന്ന സിനിമയിലൂടെ ബാലനടനായി ആണ് വിഷ്ണു ചലചിത്ര ലോകത്ത് എത്തിയത്. പിന്നീട് ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്ത് ആകുകയും ചെയ്തിരുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമ കഥ, തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കി. കട്ടപ്പനയിലെ ഋത്വിക് റോഷന്, വികടകുമാരന്, നിത്യഹരിത നായകന് എന്നീ ചിത്രങ്ങളില്‍ നായകനായും അഭിനയിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ശ്രദ്ധേയമായ വേഷമാണ് വിഷ്ണു അവതരിപ്പിച്ചിരുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...