Connect with us

അമ്മാവനെ ചുന്ദരി ആക്കാന്‍ പോകുവാ’ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പാറുക്കുട്ടി മേക്കപ്പ് കണ്ട് ഞെട്ടിയ അമ്മാവന്‍ പാറുവിന് നല്‍കിയ മറുപണി കണ്ട് ചിരിച്ച് പ്രേക്ഷകര്‍

Malayalam

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സീരിയലുകളില്‍ ഒന്നാണ് ഉപ്പും മുളകും. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് സീരിയലിലെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ തന്നെ സീരിയലിന്റെ ഭാഗമായ പാറുക്കുട്ടിയും അവളുടെ കുഞ്ഞികുസൃതികളും പ്രേക്ഷക മനസ്സിലേയ്ക്ക് വളരെപ്പെട്ടെന്ന് തന്നെ കയറിപ്പറ്റുകയായിരുന്നു. ഒരു പക്ഷേ, അമേയ എന്ന പേര്
ആര്‍ക്കും പരിചയം ഉണ്ടാകില്ല.

പാറുക്കുട്ടിയെന്ന കുസൃതിക്കുടുക്കയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പാറുക്കുട്ടിയുടെ പുതിയ വിശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലഘട്ടത്തിലാണ് പാറുക്കുട്ടിയുടെ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുവാന്‍ അമ്മ ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയത്. അച്ഛന്റെ പിറന്നാളിന് കേക്ക് ഉണ്ടാക്കുന്നതും ഷൂട്ടിംഗ് വിശേഷങ്ങളും ഒക്കെ ചാനലിലൂടെ എല്ലാവരും കണ്ടിരുന്നു. എന്നാല്‍ തന്റെ അമ്മാവനെ മേക്കപ്പിട്ട് സുന്ദരനാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ചാനലിലൂടെ എത്തിയിരിക്കുന്നത്.

ഉറങ്ങിക്കിടക്കുന്ന അമ്മാവന്റെ മുഖത്ത് കണ്‍മഷി തേച്ച് കള്ളച്ചിരിയോടെ നില്‍ക്കുന്ന കുറുമ്പത്തിയുടെ വീഡിയോ അപ്‌ലോഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. ‘ നമ്മളെ അമ്മാവനെ ചുന്ദരി ആക്കാന്‍ പോകുവാ’ എന്നും പറഞ്ഞാണ് ചേച്ചിയ്‌ക്കൊപ്പം മാമനെ മേക്കപ്പിടുന്നത്. മേക്കപ്പിന്റെ കൂടെ ഒരു കുഞ്ഞു ട്യൂട്ടോറിയലും പാറുക്കുട്ടി നല്‍കുന്നുണ്ട്. ഉറക്കത്തില്‍ നിന്നും എഴുനേല്‍ക്കുന്ന മാമന്‍ തനിക്ക് കിട്ടിയ പണി കണ്ട് ഞെട്ടുന്നതും മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് മറുപണി കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top