300 കോടി ചിത്രം സാഹോയിൽ തിളങ്ങാൻ ലാലും ..
Published on

ബാഹുബലി2 വിന് ശേഷം പ്രഭാസ് നായകനായെത്തുന്ന “സാഹോ” എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് ജാക്കി ഷെറോഫും നീല്‍ നിതിന്‍ മുകേഷും, ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ മലയാളത്തിന്റെ പ്രിയതാരം ലാലും അഭിനയിക്കുന്നുണ്ട്.
300 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ‘സാഹോ’യുടെ ഷൂട്ടിങ്ങ് ഇപ്പോൾ അബുദബിയില്‍ പുരോഗമിക്കുകയാണ് ആക്ഷൻ രംഗങ്ങളാണ് അവിടെ ചിത്രീകരിക്കുന്നത്.
അവിടെ വച്ച് പ്രഭാസിനൊപ്പമുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
വളരെ പ്രത്യേകതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് ചിത്രത്തിൽ ലാൽ അവതരിപ്പിക്കുന്നത്. സാഹോയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ സ്വീകരിക്കാൻ മടികാട്ടിയ കാര്യം ലാൽ തന്നെ വ്യക്തമാക്കുന്നു .സംഗതി മറ്റൊന്നുമല്ല ഭാഷ തന്നെയായിരുന്നു പ്രശ്നം. തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം പുറത്തിറങ്ങുക.
മലയാളത്തിൽ ചന്ദ്രഗിരി എന്ന ചിത്രമാണ് ലാലിന്റെതായി ഇനി റിലീസിന് എത്താനുള്ളത് ഗുരുപൂർണ്ണിമയുടെ ബാനറിൽ എൻ .സുചിത്രയാണ് ചന്ദ്രഗിരി നിർമ്മിച്ചിരിക്കുന്നത്. മോഹൻ കുപ്പേരിയാണ് സംവിധായകൻ.രാഘവൻ മാസ്റ്റർ എന്ന ശക്തനായ കഥാപാത്രത്തെയാണ് ലാൽ ചന്ദ്രഗിരിയിൽ അവതരിപ്പിക്കുന്നത്. ജൂൺ 22ന് ചന്ദ്രഗിരി പ്രദർശനത്തിന് എത്തും.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...