Connect with us

സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച; ഹരീഷ് പേരടി

general

സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച; ഹരീഷ് പേരടി

സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച; ഹരീഷ് പേരടി

സിദ്ദിഖിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ദുഖിക്കുന്നവരിൽ ഒരാൾ നടൻ ലാൽ ആണ്. സഹോദരൻമാരെ പോലെ കഴിഞ്ഞ ഇരുവരും ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു. സിദ്ദിഖിന്‍റെ മൃതദേഹം പൊതുദർശന വേളയിൽ ഏവരുടെയും ഉള്ളലിയിച്ച കാഴ്ച ലാലിന്റെ ഓരോ ദൃശ്യങ്ങളും ആയിരുന്നു. പ്രിയ സുഹൃത്തിന്റെ ഛേദനയറ്റ ശരീരത്തിന് മുന്നിൽ ഹൃദയം തകർന്ന് നിന്ന ലാലിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ, നോട്ടങ്ങൾകൊണ്ടോ ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ലെന്ന് ഹരീഷ് പേരടി കുറിക്കുന്നു. ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവരാണ് സിദ്ദിഖും ലാലും എന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ വാക്കുകൾ

സു…ഹൃത്ത് = നല്ല ഹൃദയമുള്ളവൻ..മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ…രണ്ട് അമ്മമാർ പെറ്റിട്ടവർ..ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ..ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ..വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ, നോട്ടങ്ങൾകൊണ്ടോ,ഭാവങ്ങൾകൊണ്ടോ അവർ പരസ്പ്പരം പഴി ചാരിയില്ല…ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു…കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല…കാരണം അവരുടെ സൗഹൃദം അവരുടെത് മാത്രമായിരുന്നു…സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവർ…സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ…വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം …സിദ്ധിഖേട്ടാ..ലാലേട്ടാ..സൗഹൃദ സലാം…

തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ദിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിദ്ദിഖിന്റെ സിനിമാ പ്രവേശം. സിദ്ദിഖ് – ലാല്‍ കോമ്പോ മോഹന്‍ലാല്‍ ചിത്രമായ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പനി’ലൂടെ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെയാണ് ആദ്യമായി തിരക്കഥാകൃത്തുക്കളാകുന്നത്. മോഹന്‍ലാലിന്റെ ‘നാടോടിക്കാറ്റ്’ എന്ന ചിത്രത്തിന്റെ കഥാകൃത്തുക്കളായും സിദ്ദിഖും ലാലും തിളങ്ങി.

സംവിധായകര്‍ എന്ന നിലയില്‍ ആദ്യ ചിത്രം ‘റാംജി റാവു സ്പീക്കിംഗ് ആയിരുന്നു. സിദ്ദിഖും ലാലുമായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. അന്നോളമുള്ള കോമഡി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആഖ്യാന ശൈലിയുമായി എത്തിയ ലാലും സിദ്ദിഖും ആദ്യ സംരഭത്തില്‍ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരരായി. സിദ്ദിഖ്- ലാല്‍ തുടര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇന്‍ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ ഇരുവരും മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി. മലയാളത്തിലെ എക്കാലത്തെയും വന്‍ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ചതോടെ സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരുന്നുവെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ‘വിയറ്റ്‌നാം കോളനി’, ‘കാബൂളിവാല’ എന്നിവയുടെ സംവിധായകരായും സിദ്ധിഖ്- ലാല്‍ പേരെടുത്തു.

എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. 1993 ലാണ് ഹിറ്റ് കൂട്ടുകെട്ട് അവസാനിച്ചത്. ലാൽ നിർമാണ രംഗത്തേക്ക് ശ്രദ്ധ നൽകി. പിന്നീട് നടനുമായി. മറുവശത്ത് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിദ്ദിഖും പേരെടുത്തു

More in general

Trending

Recent

To Top