വീട്ടില്‍ കയറി ചെകിടത്തടിച്ച് മുണ്ട് പറിച്ച് ചൊറിയണം തേച്ച് കരിയോയില്‍ ഒഴിച്ച് ഫോണും ലാപ്ടോപ്പും മോഷ്ടിച്ച് വീഡിയോയെടുത്ത് മാപ്പ് പറയിപ്പിച്ച ഭാഗ്യലക്ഷ്മിയും കൂട്ടരുമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയയിലെ ചർച്ച വിഷയം. ഭാഗ്യത്തിനൊപ്പം ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കലും കൂടെയുണ്ട്. യൂട്യൂബർ വിജയ് പി നായരെ അക്രമിച്ച കേസിൽ ത്രിമൂർത്തികൾ ഇപ്പോൾ ഒളിവിലാണ്.
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസില്‍ ഇടം നേടിയ മത്സരാര്‍ഥി കൂടിയായിരുന്നു ദിയ സന. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ദിയ ഷോയിലുണ്ടായിരുന്നത് എങ്കിലും ഷോയിലെ വേറിട്ട നിലപാടുകളാല്‍ താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ ആക്ടിവിസ്റ്റായ ദിയ സനയുടെ കുടുംബത്തെകുറിച്ച് ആര്‍ക്കും വലിയ അറിവില്ല. തന്റെ കഴിഞ്ഞുപോയ കാലത്തെപ്പറ്റി ദിയ സന ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയ വാക്കുക്കൾ സാമൂഹ്യമാധ്യമത്തിൽ വീണ്ടും സജീവമാകുകയാണ്.
സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ്് ബോര്‍ഡ് അംഗവുമായ ദിയ സന ബിഗ്ബോസ് ഷോയില്‍ ഏറെ അവഗണന സഹിച്ച മത്സരാര്‍ഥിയായിരുന്നു. ഷോയില്‍ നിന്നും പുറത്തിരങ്ങിയ ശേഷമുള്ള ദിയയുടെ തുറന്നുപറച്ചിലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
തിരുവനന്തപുരം വെമ്പായം സ്വദേശിനിയാണ് ദിയ. ഒരു സോഷ്യൽ ആക്റ്റിവിസ്റ്റും കൊച്ചി ആസ്ഥാനമായിഉള്ള ഒരു ഇവന്റ് കോഡിനേറ്ററുമാണ്. പത്താം ക്ലാസ് കഴിഞ്ഞതോടെ തന്റെ വിവാഹം നടന്നുവെന്ന് ദിയ പറയുന്നു. പിന്നീട് കുഞ്ഞുണ്ടായി. വീട്ടുകാർ ഉറപ്പിച്ച വിവാഹം ആയിട്ടും താൻ പ്രേമിച്ച് കല്ല്യാണം കഴിച്ചതാണെന്നാണ് നാട്ടിൽ വാർത്ത പരന്നത്. വിവാഹത്തിന് ശേഷം സ്ത്രീധനം മുഴുവനുമായി ഭർത്താവ് സ്ഥലം വിട്ടു. പിന്നീട് കാലങ്ങൾക്ക് ശേഷം തിരിച്ചു വരുകയും ചെയ്തുവെന്നും ദിയ പറയുന്നു.
വീണ്ടും രണ്ടാമത് ഗർഭിണിയായി. എന്നാൽ ഭർതൃപീഡനം മൂലം അത് അബോർഷൻ ആയി. പിന്നീട് കുടുംബക്കാരും അകറ്റി നിർത്തി. ഒറ്റപെടലിന്റെ അവസ്ഥയിലാണ് തന്നിൽ പല മാറ്റങ്ങൽ വന്നത്. തന്റെ മകൻ ഇപ്പോൾ പതിമൂന്ന് വയസ്സായി. ഒന്നര വയസ് വരെ കുഞ്ഞിനെ നോക്കിയ ശേഷം കുഞ്ഞിനെ ഉമ്മയുടെ കയ്യിൽ ഏൽപിച്ച് ഞാൻ സമൂഹത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ആ സമയത്ത് അതിനെതിരെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നുവെന്നും ദിയ പറയുന്നു. കുഞ്ഞിനെ നോക്കാത്തവൾ എന്നും, കുഞ്ഞിനെ ഇട്ട് മറ്റ് ജോലികൾക്കാണ് പോവുന്നതെന്നും ആളുകൾ പറഞ്ഞ് പരത്തി എന്നും സന പറയുന്നു.
താൻ തെരുവിൽ വരെ കഴിഞ്ഞിട്ടുണ്ട്. പിന്നീടാണ് കൊച്ചിയിൽ എത്തുന്നത്. അവിടെ ഒരു കൂട്ടുകാരിയുടെ അമ്മൂമ്മയെ നോക്കി അവിടെ താമസിച്ചു. അവിടെ നിന്ന് വിവിധ പ്രവർത്തനങ്ങളിൽ എത്തി. എന്നിട്ടാണ് ട്രാൻജെന്ററുകൾക്കായി പ്രവർത്തിക്കാനും തുടങ്ങിയത്. സഹായിക്കാൻ ആരുമില്ലാത്തവരോട് വളരെ ബഹുമാനത്തോടെ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു എന്നും സന പറയുന്നു. അങ്ങനെ വീട്ട് ജോലികൾക്കിടയിൽ എയർടെല്ലിൽ ജോലി ചെയ്തു.പിന്നീട് ബിഗ് ബോസിലേയ്ക്ക് ക്ഷണം വന്നു. ഒരാളുടേയും തുണയില്ലാതെയാണ് ഇപ്പോൾ ഞാൻ ഈ നിലയിൽ എത്തിയതെന്നും ദിയ സന പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...