
News
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ; നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യൽ; നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു

ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ(എന്‍.സി.ബി.) അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് റിയ ചക്രബർത്തി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. താനുമായി അടുപ്പം തുടങ്ങുന്നതിന് മുൻപ് തന്നെ സുശാന്ത് മയക്കുമരുന്നു ഉപയോഗിച്ചിരുന്നുവെന്ന് റിയ നേരത്തെ എൻ.സി.ബിക്ക് മൊഴി നൽകിയിരുന്നു. സുശാന്തിനൊപ്പം മയക്കുമരുന്നു നിറച്ച സിഗരറ്റ് വലിച്ചിരുന്നുവെന്നാണ് റിയ ചോദ്യം ചെയ്യലിൽ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.
സുശാന്തിന് വേണ്ടി സഹോദരൻ ഷോവിക് ചക്രബർത്തി വഴിയാണ് റിയ മയക്കുമരുന്നു സംഘടിപ്പിച്ചിരുന്നത്. ഷോവിക് അറസ്റ്റിലാണ്. സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് റിയയുടെ കുടുംബാംഗങ്ങളിലേക്കും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നീളുന്നത്
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...