Connect with us

ചലച്ചിത്ര സംവിധായകന്‍ ജെറി മെന്‍സല്‍ അന്തരിച്ചു

News

ചലച്ചിത്ര സംവിധായകന്‍ ജെറി മെന്‍സല്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ ജെറി മെന്‍സല്‍ അന്തരിച്ചു

1960-കളിലെ ചെക് നവതരംഗ സിനിമയുടെ ഭാഗമായിരുന്ന വിഖ്യാത ചെക് ചലച്ചിത്ര സംവിധായകന്‍ ജെറി മെന്‍സല്‍ (82) അന്തരിച്ചു. 1966-ല്‍ മെന്‍സലിന്റെ ‘ക്ലോസ്ലി വാച്ച്ഡ് ട്രെയിന്‍സ്’ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. ചെക് നോവലിസ്റ്റ് ബൊഹുമില്‍ ഹ്രബാലിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണു രണ്ടാം ലോകയുദ്ധ പശ്ചാത്തലത്തിലുള്ള ഈ സിനിമ.

ഹ്രബാലിന്റെ ‘ഐ സേര്‍വ്ഡ് ദ് കിങ് ഓഫ് ഇംഗ്ലണ്ട്’ എന്ന നോവലും 2006-ല്‍ മെന്‍സല്‍ ചലച്ചിത്രമാക്കി. രാഷ്ട്രീയത്തടവുകാരുടെ കഥ പറയുന്ന ‘ലാര്‍ക്‌സ് ഓണ്‍ എ സ്ട്രിങ്’ 1969-ല്‍ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും കമ്യൂണിസ്റ്റ് ഭരണകൂടം നിരോധിച്ചതിനെത്തുടര്‍ന്ന് 1990-ലാണ് ചെക്കോസ്ലോവാക്യയില്‍ പ്രദര്‍ശിപ്പിക്കാനായത്.

ജീവിതത്തിന്റെ കയ്പും മധുരവും ഗൃഹാതുരതയും നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നയായിരുന്നു മെന്‍സലിന്റെ ശൈലി. മൈ സ്വീറ്റ് വില്ലേജ് (1985) ഓസ്‌കര്‍ നാമനിര്‍ദേശം നേടി. 2016-ല്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top