
Malayalam
24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹ മോചനം നേടിയ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കുന്നു?
24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹ മോചനം നേടിയ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കുന്നു?

മലയാള സിനിമക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. കുടുംബ ചിത്രങ്ങളാണ് കൂടുതലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയെ പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ കുടുംബ ജീവിതം. സിനിമയിൽ മികച്ച നായികയായി തിളങ്ങി നിന്നിരുന്ന കാലത്താണ് ലിസിയെ പ്രിയദർശൻ വിവാഹം ചെയ്തത്. പ്രമുഖ സംവിധായകനായ പ്രിയദർശനുമായുള്ള 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമായിരുന്നു ഇരുവരും വിവാഹമോചിതരായത്. എന്നാൽ ഇപ്പോൾ ഇതാ നടി ലിസിയും സംവിധായകന് പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ലിസി. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പ്രതികരണവും നല്‍കാതെ ദീര്‍ഘാകാലമായി മൗനം പാലിക്കുകയായിരുന്നു ലിസി. എന്നാല്‍ ഇപ്പോള്‍ ലിസി തന്നെ ഇതിനു മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ലിസി ലക്ഷ്മി എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി കാര്യങ്ങള്‍ വ്യക്തമാക്കിയത്. താനും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വെറും കെട്ടുകഥകള്‍ ആണെന്നും, ഇത്തരം അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണം എന്നും ലിസി പറയുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞതിനു പിന്നില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ആ കാരണങ്ങള്‍ ഒരിക്കലും ഇല്ലാതാവുകയുമില്ല എന്നും ലിസി വ്യക്തമാക്കി. കൂടാതെ ഒരു സ്ത്രീയുടെ സ്വകാര്യജീവിതത്തെ പറ്റി യാതൊരു ദയയും ഇല്ലാതെ കെട്ടുകഥകള്‍ എഴുതി പരത്തുന്നത് മാധ്യമ ധര്‍മ്മമല്ലെന്നും ലിസി വിമര്‍ശിച്ചു.
1984 ൽ ഒടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലാണ് ലിസിയും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നത്. അതേ സെറ്റിൽ വെച്ച് തന്നെയാണ് പ്രിയദർശൻ തന്റെ ഇഷ്ടം ലിസിയോട് തുറന്ന് പറയുന്നതും. 1990 ഡിസമ്പർ 13 ന് ആണ് ഇവർ വിവാഹിതരായത്. സംവിധായകനും നായികയും ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളായിരുന്നു ശക്തമായ പിന്തുണ നല്‍കിയത്. കടുത്ത എതിര്‍പ്പുകളെ അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തോടെ ലിസി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 1990 ഡിസംബര്‍ 13നായിരുന്നു ഇവരുടെ വിവാഹം.നീണ്ടകാലത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം 2014 ഡിസംബറിൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ച് ചെന്നൈ കോടതിയെ സമീപിച്ചു. വേര്‍പിരിഞ്ഞെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്ക ളാണ്. വിവാഹബന്ധത്തില്‍ ഇവര്‍ക്ക് കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളാണുള്ളത്. ശിവകാർത്തികേയന്റെ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ ഇരുവരുടെ മക്കൾ കല്യാണി തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്
ഇപ്പോൾ മലയാളത്തിൽ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്നത് ഒരുപാട് നല്ല സിനിമകൾ സിനിമാപ്രേമികൾക്ക് സമ്മാനിച്ച ഇന്ത്യയിലെ മികച്ച സംവിധായകന്മാരിലൊരാളാണ് അദ്ദേഹമെന്ന് സംശയമില്ലാതെ പറയാം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...