Connect with us

എന്നെങ്കിലും ഒരുനാൾ എൻ്റെ മുത്ത് എന്നെ തേടി വരും; എന്റെ കാത്തിരിപ്പ് അവന് വേണ്ടിയാണ്

Malayalam

എന്നെങ്കിലും ഒരുനാൾ എൻ്റെ മുത്ത് എന്നെ തേടി വരും; എന്റെ കാത്തിരിപ്പ് അവന് വേണ്ടിയാണ്

എന്നെങ്കിലും ഒരുനാൾ എൻ്റെ മുത്ത് എന്നെ തേടി വരും; എന്റെ കാത്തിരിപ്പ് അവന് വേണ്ടിയാണ്

ബിഗ് ബോസിൽ എത്തും മുൻപേ തന്നെ പ്രേക്ഷകർക്ക് ഏറെ പരിചിതമായ പേരാണ് ദയ അശ്വതിയുടേത്. ലൈവ് വീഡിയോ പോസ്റ്റുകളിലൂടെയാണ് ദയ അശ്വതി എഫ് ബി യിൽ നിറഞ്ഞിട്ടുള്ളത്. തനിക്കെതിരെ മോശമായ ഭാഷ സംസാരിക്കുന്നവരോട് ആ നാണയത്തിൽ മറുപടി പറയാനും, തനിക്ക് പിന്തുണ നൽകുന്നവർക്ക് നന്ദി പറയാനും ദയ അശ്വതി മടിക്കാറില്ല. ബിഗ് ബോസ് സീസൺ 2ൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി.ബിഗ്‌ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്.ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്.തന്റെ കുടുംബ ജീവിതത്തെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്തിടെ താരം പുതിയ യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

കുറിപ്പിങ്ങനെ,അന്നും ഇന്നും ഒറ്റക്ക്,എൻ്റെ മനസ്സിൽ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു.എന്നെങ്കിലും ഒരുനാൾ എൻ്റെ മുത്ത് എന്നെ തേടി വരും അവൻ്റെ വരവിനു മാത്രം ആണ് എൻ്റെ കാത്തിരിപ്പ് ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്,വേറെ ആരേയും ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം ഞാൻ പ്രമുഖയല്ല

ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്.അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാൻ,പക്ഷെ കുറച്ചു പേർക്ക് എന്നെ ഇഷ്ട്ടo ആണെന്നറിയാം അതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു,ഞാൻ മരിക്കുന്നതിന് മുമ്പ് ഞാൻ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എൻ്റെ ഈശ്വരാ.ആരാണ് ആ മുത്ത് എന്ന് ചോദിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top