Connect with us

രഹനയ്ക്ക് പിന്നാലെ രോഹിണിയും.. അയ്യപ്പനെ തൊട്ടവർ ദേ കിടക്കുന്നു!ഭക്തരെ അപമാനിച്ച രാഗിണിക്ക് എട്ടിന്റെ പണി!

Malayalam

രഹനയ്ക്ക് പിന്നാലെ രോഹിണിയും.. അയ്യപ്പനെ തൊട്ടവർ ദേ കിടക്കുന്നു!ഭക്തരെ അപമാനിച്ച രാഗിണിക്ക് എട്ടിന്റെ പണി!

രഹനയ്ക്ക് പിന്നാലെ രോഹിണിയും.. അയ്യപ്പനെ തൊട്ടവർ ദേ കിടക്കുന്നു!ഭക്തരെ അപമാനിച്ച രാഗിണിക്ക് എട്ടിന്റെ പണി!

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപവുമായി തെരുവില്‍ ഇറങ്ങിയ ലക്ഷക്കണക്കിന് ഭക്തരെ അപമാനിച്ച രാഗിണി ദ്വിവേദിയെ മലയാളികൾ മറക്കാൻ ഇടയില്ല. ശബരിമലയില്‍ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണം നടി നടത്തിയിരുന്നു. ടെറിറിസ്റ്റ് എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പായാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെ തുടര്‍ന്ന് രാഗിണിക്കെതിരെ പ്രതിഷേധവുമായി കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ രംഗത്തെത്തിയിരുന്നു.

മലയാളത്തിലും ഏറെ പ്രശസ്തമാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ നായിക കൂടിയാണ് രാഗിണി. മുന്‍ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009ല്‍ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സാന്റല്‍വുഡ് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസിലെ പ്രധാനകണ്ണിയെന്ന് കര്‍ണ്ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കരുതുന്ന ആളാണ് അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി. വളരെക്കുറിച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് ആഡംബരജീവിതം നയിക്കുന്ന ആളാണ് രാഗിണി. ബംഗളുരുവിലെ നെറ്റ് പാര്‍ട്ടികളില്‍ എല്ലാം ഇവരുടെ സാനിധ്യം ഉണ്ടായിരുന്നു. മുന്തിയ ഇനം കാറുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍, തന്നെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇവരെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.

രാഷ്ട്രീയ നേതൃത്വവുമായും രാഗിണിക്ക് അടുത്ത ബന്ധമാണുള്ളത്. കോണ്‍ഗ്രസ് ജെഡിയു സര്‍ക്കാരിന്റെ കാലത്ത് ബംഗളുരു സെട്രല്‍ കേന്ദ്രീകരിച്ച് നിരവധി വിഐപി നെറ്റ് പാര്‍ട്ടികള്‍ അരങ്ങേറിയിരുന്നു. ഇത് പലതും അക്രമത്തില്‍ കലാശിച്ചപ്പോള്‍ പ്രദേശിക ബിജെപി നേതാക്കള്‍ തന്നെ ഈ സംഘങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് പരാതി നല്‍കി. എന്നാല്‍, ഒരു അന്വേഷണം പോലും ഉണ്ടായില്ല. കന്നഡ സിനിമയിലെ പ്രധാനതാരങ്ങളും സര്‍ക്കാരിനെ ഉന്നതരും ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഈ നെറ്റ് പാര്‍ട്ടികളില്‍ ഭൂരിപക്ഷം എണ്ണത്തിലും രാഗിണിയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ അരുമയായിരുന്ന രാഗിണി ദ്വിവേദിയെന്ന് സാന്റല്‍വുഡില്‍ സംസാരം ഉയര്‍ന്നിരുന്നു.

നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവര്‍ എല്ലായ്‌പ്പോഴും ആശ്രയിച്ചിരുന്നത് ഡാര്‍ക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഡാര്‍ക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എയര്‍കാര്‍ഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലും രാഗിണി പങ്കാളിയാണെന്ന സൂചനയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടുണ്ട്.

മയക്കുമരുന്ന് കേസ് ഇടപാട് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കിട്ടിയതോടെയാണ് രാഗിണി ദ്വിവേദിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ യെലഹങ്കയിലെ ഫഌറ്റില്‍ നിന്ന് കസറ്റഡിയില്‍ എടുത്ത ഇവരെ എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ നടത്തിയ നടത്തിയ റെയിഡില്‍ ഇവരുടെ ഫഌറ്റില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ് കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെയെല്ലാം പഴയ ഫയലുകള്‍ രണ്ടുദിവസം മുമ്പ് നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. രാഗിണി അറസ്റ്റിലായത് സാന്റല്‍വുഡ് സിനിമ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ വമ്പന്‍മാരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്തായാലും രാഗിണിയുടെ അറസ്റ്റോടെ അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം.

about ragini

More in Malayalam

Trending