
Malayalam
പ്രതീക്ഷയോടെ ; ഹാസ്യസാമ്പ്രാട്ടിന്റെ ഇത്തവണത്തെ ഓണം
പ്രതീക്ഷയോടെ ; ഹാസ്യസാമ്പ്രാട്ടിന്റെ ഇത്തവണത്തെ ഓണം
Published on

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ജഗതി ശ്രീകുമാര്‍. ഹാസ്യ വേഷങ്ങള്‍ക്ക് പുറമെ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ജഗതി ശ്രീകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. 2012ലെ ഒരു അപകടത്തിന് ശേഷമാണ് അദ്ദേഹത്തിന് പിന്നീട് സിനിമകളില്‍ തിരിച്ചെത്താന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു നടന്. ഇപ്പോഴും ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തിട്ടില്ല.
അതേസമയം നടന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംവിധായകന് വിനോദ് ഗുരുവായൂരാണ് പ്രിയ നടന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഓണസദ്യ കഴിക്കുന്ന ജഗതിയെയാണ് കാണിക്കുന്നത്.
അദ്ദേഹത്തിന്റെ ഭാര്യ ശോഭയാണ് ഇലയില്‍ വിളമ്ബിയ സദ്യ വായില്‍ വച്ചുകൊടുക്കുന്നത്. വളരെ പ്രസന്നവദനായാണ് അദ്ദേഹത്തെ വീഡിയോയില്‍ കാണുന്നത്. ജഗതി ശ്രീകുമാറിനൊപ്പം മറ്റു കുടുംബാംഗങ്ങളും ഓണ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ട്. നിരവധി പേരാണ് നടന് ഓണാശംസകള്‍ നേര്‍ന്നും തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ചും സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ജഗതിചേട്ടനെ മിസ് ചെയ്യുന്നുണ്ടെന്നാണ് പലരും നടന്റെ വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...