Connect with us

ആ ചോദ്യം ഹൃദയം തകർക്കുന്നു; വധശിക്ഷയ്ക്ക് മുൻപ് അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്‌സ് തന്നത് പോലെയായിരുന്നു;ക്ലൈമാക്സ് രംഗത്തിൽ സംഭവിച്ചത്!

Malayalam

ആ ചോദ്യം ഹൃദയം തകർക്കുന്നു; വധശിക്ഷയ്ക്ക് മുൻപ് അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്‌സ് തന്നത് പോലെയായിരുന്നു;ക്ലൈമാക്സ് രംഗത്തിൽ സംഭവിച്ചത്!

ആ ചോദ്യം ഹൃദയം തകർക്കുന്നു; വധശിക്ഷയ്ക്ക് മുൻപ് അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്‌സ് തന്നത് പോലെയായിരുന്നു;ക്ലൈമാക്സ് രംഗത്തിൽ സംഭവിച്ചത്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് വാനമ്പാടി. പരമ്പരയിലെ മോഹനനും അനുമോളും പത്മിനിയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രങ്ങളാണ്. പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും സംഗീത പശ്ചാത്തലവുമൊക്കെയാണ് വാനമ്പാടിയെ വേറിട്ടതാക്കിയത്

ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ സായ് കിരൺ ആണ്.തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.

സീരിയലിന്റെ ക്ലൈമാക്സം രംഗം ഷൂട്ട് കഴിഞ്ഞപ്പോൾ താൻ കരഞ്ഞെന്നായിരുന്നു പദ്മിനിയായെത്തിയ സുചിത്ര നായർ പറഞ്ഞത് . ഇതിന് പിന്നാലെ വാനമ്പാടി സീരിയൽ അവസാനിക്കുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് സായ് കിരണും .മൂന്നര വർഷത്തോളം നീണ്ടുനിന്ന പരമ്പര ആയിരത്തിലധികം എപ്പിസേഡുകളായി റേറ്റിംഗിൽ മുൻപിൽ തന്നെയാണ്.അവസാന ഷോട്ടിനു ഒരുങ്ങിയതിനെക്കുറിച്ച്‌ സായ് കിരൺ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു.

കുറിപ്പിങ്ങനെ,സഹസംവിധായകനായ സാജു,സാധരണയായി വളരെ എൻജറ്റിക്കുംതിടുക്കമുള്ള സ്വഭാവക്കാരനുമാണ്. എന്നാൽ ഇപ്പോൾ വിളറിയ നോട്ടത്തോടെ,പതിയെ വാതിൽതുറന്ന് എന്റെയടുത്തേക്ക് വന്നു. സാജു സങ്കടത്തോടെ ചെറിയ ശബ്ദത്തിൽ എന്നോട് ചോദിച്ചു.സായ്‌ചേട്ടാ,വാനമ്പാടിയിലെ നിങ്ങളുടെ അവസാന രംഗത്തിന് ഇടാനായി ഏത് ഡ്രസ്സാണ് വേണ്ടത് ?

ആ ചോദ്യം ഹൃദയം തകർക്കുന്നതായാണ് അനുഭവപ്പെട്ടത്.ആ ചോദ്യം സൃഷ്ടിച്ച വലിയൊരു നിശബ്ദതയുടെ നിമിഷം.അത് ഭീകരമായി വേദനിപ്പിക്കുന്നതായിരുന്നു.ആ ചോദ്യം തൊണ്ട ഇടറിച്ചതുപോലെ,എനിക്ക് ഒരു മിനിട്ടോളം ഉത്തരം നൽകാൻ കഴിഞ്ഞില്ല.വധശിക്ഷയ്ക്ക് മുന്നോടിയായി,അവസാനത്തെ ഭക്ഷണത്തിനായി ഒരു ചോയ്‌സ് തന്നതുപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്

More in Malayalam

Trending

Recent

To Top