Connect with us

ജഗതിക്കൊപ്പം കണ്ണ് നിറഞ്ഞ് ശ്രീലക്ഷ്മി,ആ അനുഗ്രഹം വാങ്ങിയത് ഇങ്ങനെ;വീഡിയോ കാണാം!

Malayalam

ജഗതിക്കൊപ്പം കണ്ണ് നിറഞ്ഞ് ശ്രീലക്ഷ്മി,ആ അനുഗ്രഹം വാങ്ങിയത് ഇങ്ങനെ;വീഡിയോ കാണാം!

ജഗതിക്കൊപ്പം കണ്ണ് നിറഞ്ഞ് ശ്രീലക്ഷ്മി,ആ അനുഗ്രഹം വാങ്ങിയത് ഇങ്ങനെ;വീഡിയോ കാണാം!

ശ്രീലക്ഷ്മിയുടെ വിവാഹം വലിയ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.പക്ഷേ നമ്മൾ ഒരുപാട് പ്രതീക്ഷിച്ച ഒരാൾ മാത്രം ഉണ്ടായിരുന്നില്ല.അച്ഛൻ ജഗതി ശ്രീകുമാർ.അച്ഛൻ എത്തിയില്ലങ്കിലും ജഗതിയുടെ സാനിധ്യത്തിൽ തന്നെയാണ് ശ്രീലക്ഷ്മി വിവാഹിതയായത്.താനും അച്ഛനും അമ്മയും ഭാവി വരനും ഒന്നിച്ചുള്ള ചിത്രം നോക്കി അനുഗ്രഹം വാങ്ങിയാണ് ശ്രീലക്ഷ്മി ജിജിന്റെ കൈപിടിച്ചത്.ചിത്രത്തിന് മുന്നിൽ വിതുമ്പി കരയുന്നുണ്ട് യുന്നുമുണ്ട് ശ്രീലക്ഷ്മി.ഒപ്പം അമ്മയെ ചേർത്തുനിർത്തുന്നുമുണ്ട്.അച്ഛന് വരാൻ കഴിഞ്ഞില്ലെങ്കിലും ആ സാനിധ്യവും അനുഗ്രഹവും ശ്രീലക്ഷ്മിക്ക് ലഭിച്ചിട്ടുണ്ടാകും.

വിവാഹത്തിന് മുൻപ് പപ്പയുടെ അനുഗ്രഹം വാങ്ങണം. പപ്പയുടെ ആഗ്രഹം പോലെ മോള് ഒരു നല്ല വീട്ടിലേക്ക് പടികയറി ചെല്ലുന്നുണ്ടെന്ന് ആ ചെവിയില്‍ പറയണം. പപ്പയും അമ്മയും തന്ന സൗഹൃദവും സ്നേഹവുമാണ് എന്നെ ഇവിടം വരെ എത്തിച്ചത് എന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു.അതുകൊണ്ട് തന്നെ വിവാഹത്തിനെത്തിയവരിൽ പലരും തിരഞ്ഞത് ആ ഹാസ്യ സാമ്പ്രാട്ടിനെയാണ്.എന്നാൽ ജഗതി എത്താഞ്ഞത് പലരേയും വിഷമിപ്പിച്ചു.

ചെറുപ്പം മുതല്‍ നൃത്തം അഭ്യസിച്ച ശ്രീലക്ഷ്മി പഠനത്തിന് ശേഷമാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അവതാരകയായും നടിയായും തിളങ്ങിയ ശ്രീലക്ഷ്മി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.ഇപ്പോള്‍ വിദേശത്ത് മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി, തിരുവനന്തപുരം സ്വദേശിനിയാണ്.കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

sreelekshmi marriage

More in Malayalam

Trending

Recent

To Top