Connect with us

മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 72-ാം പിറന്നാൾ

Movies

മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 72-ാം പിറന്നാൾ

മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 72-ാം പിറന്നാൾ

മലയാളികളുടെ പ്രിയനടന്‍ ജഗതി ശ്രീകുമാർ 72-ാം പിറന്നാള്‍ ആഘോഷത്തിന്റെ നിറവിൽ. ജനുവരി 5നാണ് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടിന്റെ ജന്മദിനം. കഴിഞ്ഞ എട്ടുവർഷത്തിനിടെ, നിരവധി ഹാസ്യ നടന്മാർ എത്തിയെങ്കിലും ജഗതി ശ്രീകുമാറിന്റെ കസേര മലയാള സിനിമയിൽ ഒഴിഞ്ഞുകിടക്കുകയാണ്. ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.

ജഗതിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ പരസ്യ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. 2012 ല്‍ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ ജഗതി ശ്രീകുമാറിനെ മലയാള സിനിമയ്ക്ക് നഷ്ടമായത്.ആരോഗ്യ സ്ഥിതി മൂലം തുടർന്ന് സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് മടങ്ങി എത്തുന്നതിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.നാല് പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ 1400ഓളം സിനിമകളിലാണ് ജഗതി ശ്രീകുമാർ അഭിനയിച്ചത്. അഞ്ച് തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. ഇതിന് പുറമെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ടിന് ഇന്നും എന്നും ഒരേ ഒരു പേരെയുള്ളൂ..

അത് ജഗതിയുടേതാണ്.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദിരാശിയില്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലിചെയ്യവേയാണ് ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിൽ ആദ്യമായി ഹാസ്യ വേഷം അഭിനയിക്കാന്‍ അവസരം ലഭിച്ചത്.ചട്ടമ്പിക്കല്യാണിയിൽ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഗുരുവായൂര്‍ കേശവന്‍, ഉള്‍ക്കടല്‍,റൗഡി രാമു, പുതിയ വെളിച്ചം, തുടങ്ങി നീണ്ടു കിടക്കുന്നു ഈ ഹാസ്യ ചക്രവര്‍ത്തിയുടെ അഭിനയ ജീവിതം.

എല്ലാക്കാലവും മലയാളസിനിമയുടെ ഒരു അവിഭാജ്യഘടകമാണ് ജഗതി ശ്രീകുമാര്‍. വലുപ്പചെറുപ്പമില്ലാതെ മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊമേഡിയൻ മാത്രമല്ല, അവരുടെ ഹൃദയത്തിൽ തറച്ച, നൊമ്പരപ്പെടുത്തിയ, കരയിച്ച എത്രയോ വേഷങ്ങൾ ജഗതി എന്ന അതുല്യ നടൻ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. പ്രിയ താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ

More in Movies

Trending

Recent

To Top