കുട്ടിക്കാലത്തെ ചില രസകരമായ ഓണവിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടി മീര അനിൽ .താരത്തിന്റെ വാക്കുകൾ ഇങ്ങനെ,എനിക്ക് 10 വയസുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്.സ്കൂളിൽ ക്ലാസ് തിരിഞ്ഞ് അത്തപ്പൂക്കള മത്സരം നടക്കുമായിരുന്നു.ഒളിമ്പിക്സിനു പോലുമില്ലാത്ത വാശിയായിരുന്നു അതിനൊക്കെ.കഴിഞ്ഞ കൊല്ലത്തെ കണക്ക് തീർക്കലുമൊക്കെയായി ഭയങ്കര വാശിയായിരിക്കും എല്ലാവർക്കും.അന്ന് അടുത്ത കാല്സിലെ ക്ലാസിന്റെ പൂക്കളത്തിന്റെ ഡിസെൻ കണ്ട് ഞങ്ങൾക്ക് അസൂയ ആയി.അങ്ങനെ അവരുടെ പ്രധാന പൂവ് മോഷ്ടിക്കാൻ ഞങ്ങൾ തീരുമാനിച്ചു.അതിനായി അവരുടെ ക്ലാസിൽ കയറിപ്പറ്റി പൂവ് മോഷ്ടിച്ചു.ആ കൊല്ലം ഞങ്ങൾക്കായിരുന്നു പൂക്കള മത്സരത്തിന് ഒന്നാം സമ്മാനം.എന്നാൽ പക്ഷെ മറ്റൊന്നായിരുന്നു പിന്നീട് സംഭവിച്ചത് .
പൂക്കളത്തിലെ പൂവെല്ലാം വാരി പരസ്പരം എറിഞ്ഞ് ഞങ്ങൾ വിജയം ആഘോഷിക്കുകയായിരുന്നു.കുറച്ച് കഴിഞ്ഞതും എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.ദേഹത്ത് പൊള്ളുന്നത് പോലെ തോന്നി.അപ്പോഴാണ് ഞങ്ങളെ തോൽപ്പിക്കാനായി എതിർ ക്ലാസുകാർ ഞങ്ങളുടെ പൂക്കളിൽ മുളകുപൊടി വിതറിയിട്ടുണ്ടായിരുന്നുവെന്ന് മനസിലായത്.എല്ലാവരും നേരെ ബാത്ത് റൂമിലേക്ക് ഓടി.പക്ഷെ ടാപ്പെല്ലാം പൂട്ടിയിരിക്കുകയായിരുന്നു.20 മിനുറ്റോളം എല്ലാവരും കരയുകയായിരുന്നു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...