Connect with us

എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ ഗദീഷേട്ടൻ അപ്പോൾ എടുത്ത് വയ്ക്കും രമയ്ക്ക് കൊടുക്കാൻ ആണെന്ന് പറഞ്ഞിട്ട്; മീര അനിൽ

TV Shows

എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ ഗദീഷേട്ടൻ അപ്പോൾ എടുത്ത് വയ്ക്കും രമയ്ക്ക് കൊടുക്കാൻ ആണെന്ന് പറഞ്ഞിട്ട്; മീര അനിൽ

എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ ഗദീഷേട്ടൻ അപ്പോൾ എടുത്ത് വയ്ക്കും രമയ്ക്ക് കൊടുക്കാൻ ആണെന്ന് പറഞ്ഞിട്ട്; മീര അനിൽ

മലയാളിയുടെ സ്വീകരണമുറിയിലെ പ്രിയമുഖങ്ങളില്‍ ഒന്നാണ് മീര അനില്‍. കോമഡി സ്റ്റാര്‍സിന്റെ അവതാരക. അവതാരക വേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റി, സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റി, പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്നേഹാഭിനന്ദനങ്ങളെപ്പറ്റി മീര സംസാരിക്കുന്നു.

വീട്ടിലെ അംഗത്തെ പോലെ വണ്ടികളെ സ്നേഹിക്കുന്ന ആളുകൾ ഉണ്ട് കേരളത്തിലെന്ന് തനിക്ക് മനസിലാകുന്നത് ഇപ്പോഴാണെന്ന് മീര അനിൽ. വണ്ടി ഭ്രാന്തന്മാർ ഒക്കെയും നല്ല മനുഷ്യരായിരിക്കും. അവർ മദ്യപാനികൾ ആയിരിക്കില്ല. കാരണം അവർ മദ്യപിച്ചു വണ്ടി ഓടിച്ചാൽ അവരുടെ ചങ്കിന്റെ ചങ്കായി കൊണ്ട് നടക്കുന്ന വണ്ടിക്ക് അപകടം ഉണ്ടാകും- മീര പറയുന്നു.
പെണ്ണുങ്ങളെ വച്ചിട്ട് വലിയ റാഷ് ഡ്രൈവിങ്ങിന് ഉപയോഗിക്കില്ലെന്നും, തന്റെ വിഷ്ണു ഒരു വണ്ടി ഭ്രാന്തൻ ആണെന്നും, വണ്ടിയുടെ എല്ലാ പണിയും പുള്ളി തന്നെ ചെയ്യുമെന്നും മീര തെല്ലൊരു ചിരിയോടെ ജിഞ്ചർ മീഡിയയോട് പറയുന്നു.

ബിഗ് ബോസിൽ നിന്നും കോൾ വന്നിരുന്നു. പക്ഷെ ഞാൻ ഹോം സിക്നെസ്സ് ഉള്ള ആളായതുകൊണ്ട് ഒരു നൂറു ദിവസം ഒക്കെ മാറി നില്ക്കാൻ ആകുമോ എന്നാണ് ഉള്ളിൽ. പിന്നെ നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഇംപെർഫെക്ഷന്സ് ഉള്ള ആളുകൾ ആണ്. അവിടെ ചെന്നാൽ ഞാൻ എങ്ങനെ ആകും എന്നൊക്കെയുള്ള കൺഫ്യൂഷൻസ് നമ്മുടെ ഉള്ളിൽ ഉണ്ട്. ഞാൻ ബിഗ് ബോസിന്റെ റെഗുലർ വ്യൂവറും ആണ്. ചില കണ്ടന്റുകൾ കാണുമ്പൊൾ എനിക്ക് നല്ല ഇഷ്ടം തോന്നും- മീര പറഞ്ഞു.

ബിഗ് ബോസിൽ പോയാൽ മീര ആദ്യം അടി ഉണ്ടാക്കുന്നത് ഫുഡിന്റെ കാര്യത്തിലായിരിക്കുമെന്നാണ് വിഷ്ണു പറയുന്നത്. കോമഡി സ്റ്റാർസിൽ ഏറ്റവും കൂടുതൽ കമ്പനി ജഗദീഷേട്ടനുമായിട്ടായിരുന്നുവെന്നും മീര പറഞ്ഞു.

മാസത്തിന്റെ പകുതിയിൽ മുക്കാൽ ദിവസവും ഞാൻ കാണുന്നത് ജഗദീഷേട്ടനെയാണ്. രമചേച്ചി ഞങ്ങളുമായി അത്രയും ക്ളോസ് ആയിരുന്നു. ഭയങ്കര ബിസി ആയിട്ടുള്ള ആളായിരുന്നു ചേച്ചി. പോലീസ് നായകൾ വരെ ചേച്ചിയെ സല്യൂട്ട് ചെയ്യുമായിരുന്നു. ഡിജിപി റാങ്കിലൊക്കെ ആയിരുന്നു, എപ്പോഴും ബിസി ആയിട്ടുള്ള ഒരാൾ. അതൊക്കെയാണ് ഇപ്പോളും മനസിലെ ഓർമ്മകൾ.

സുരേഷേട്ടന്റെ (സുരേഷ്‌ഗോപി) മകളുടെ ഒക്കെ ചെയ്ത കാര്യത്തെ കുറിച്ച് രമ ചേച്ചി പറഞ്ഞതൊക്കെ ഓർമ്മയുണ്ട്. എത്ര ദിവസത്തോളം ചേച്ചിക്ക് ഉറക്കം ഇല്ലായിരുന്നുവത്രേ. മോളെ തൊടണോ, വേണ്ടയോ എന്ന് പോലും ചിന്തിച്ചു പോയെന്ന്. അത്രയും പൂ പോലെ ഇരിക്കുകയാണ്. അതൊക്കെ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് തന്നെ തകർന്നുപോകും. ചേച്ചി നല്ല ബോൾഡായ ഒരു സ്ത്രീ ആയിരുന്നു. കോമഡി സ്റ്റാർസിൽ എന്തെങ്കിലും സ്പെഷ്യൽ കിട്ടിയാൽ അപ്പോൾ എടുത്ത് വയ്ക്കും രമയ്ക്ക് കൊടുക്കാൻ ആണെന്ന് പറഞ്ഞിട്ട്. അതൊക്കെ കോട്ടിന്റെ പോക്കറ്റിൽ ഇടുന്നതൊക്കെ കാണണം- മീര ഇമോഷണലാകുന്നു.

Continue Reading
You may also like...

More in TV Shows

Trending