Connect with us

സുഹൃത്തുമായി നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു; എന്റെ കൈയിലെ ഒരു ക്യാരറ്റായിരുന്നു സൈബർ ചേട്ടന്മാർ നോട്ടമിട്ടത്!

Malayalam

സുഹൃത്തുമായി നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു; എന്റെ കൈയിലെ ഒരു ക്യാരറ്റായിരുന്നു സൈബർ ചേട്ടന്മാർ നോട്ടമിട്ടത്!

സുഹൃത്തുമായി നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു; എന്റെ കൈയിലെ ഒരു ക്യാരറ്റായിരുന്നു സൈബർ ചേട്ടന്മാർ നോട്ടമിട്ടത്!

സൈബർ ഇടങ്ങളിലെ ദുരനുഭവങ്ങൾക്കെതിരെ തുറന്നടിച്ച് നടി സാധിക വേണുഗോപാൽ. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ ഒരു അനുഭവത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

ഇപ്പോൾ സൈബർ ബുള്ളിയിങ് ജീവിതത്തിന്റെ ഒരു ഭാഗമായി എന്നു തന്നെ പറയാം. ആദ്യമൊക്കെ ഞാൻ വല്ലാതെ റിയാക്ട് ചെയ്തിരുന്നു . പിന്നീടാണ് മനസിലായത്, നമ്മൾ എന്തൊക്കെ ചെയ്താലും, ഒരു പണിയുമില്ലാത്ത ഇക്കൂട്ടർ ഇത് തുടരും. നമ്മൾ ഇവരെ പബ്ലിക്കിന്റെ മുന്നിൽ കൊണ്ടുവന്നാൽ, അതും ഒരു പബ്ലിസിറ്റി ആയി കാണും ഇത്തരക്കാർ. അവർ അവരുടെ ഫ്രസ്‌ട്രേഷൻ ഒരു സ്ത്രീയുടെയോ സെലിബ്രിറ്റിയുടെയോ കമന്റ് ബോക്സിലും ഇൻബോക്സിലുമൊക്കെ തീർക്കുന്നു. ഇങ്ങനെ ചെയ്യുന്നത്കൊണ്ട് ഇവർക്ക് എന്ത് മനസുഖമാണ് കിട്ടുന്നതെന്നു എനിക്കിതുവരെ മനസിലായിട്ടില്ല,’ സാധിക പറഞ്ഞു.

ഇത്തരത്തിൽ തനിക്കുണ്ടായ ഒരു അനുഭവവും താരം തുറന്നു പറഞ്ഞു,”ഈയിടെ എന്റെ എല്ലാ ഫോട്ടോകൾക്കും മോശം കമന്റുകൾ മാത്രം ഇടുന്ന ഒരാളെ ഞാൻ ശ്രദ്ധിച്ചു. എന്താണ് ഇതിന്റെ കാരണം എന്ന് ചോദിച്ചപ്പോൾ, വെറുതെ എന്റെ ശ്രദ്ധ പിടിച്ചുപറ്റാനാണെന്നായിരുന്നു അയാളുടെ മറുപടി”. സൈബർ ബുള്ളിയിങ് പോലെ തന്നെ, തന്നെ അസ്വസ്ഥയാക്കുന്ന മറ്റൊരു പ്രവണതയാണ്, ചില ഓൺലൈൻ മാധ്യമങ്ങളുടെ ‘അൺഎത്തിക്കൽ’ രീതികൾ എന്ന് സാധിക പറഞ്ഞു.

ചില യൂട്യൂബ് വീഡിയോകളുടെ തമ്പ്നെയിലുകൾ കണ്ടു ഞാൻ ചിരിക്കാറുണ്ട്. ഈയിടെ, ടിക് ടോക് നിരോധനത്തെപ്പറ്റി ഞാൻ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. കുറച്ചു മാധ്യമങ്ങൾ അത് വളരെ നല്ല രീതിയിൽ വാർത്തയാക്കി, എന്നാൽ, മറ്റു ചില ‘അറ്റെൻഷൻ സീക്കർമാർ’, എന്റെ കുറച്ചു ബോൾഡ് ഫോട്ടോകൾക്കൊപ്പം ‘നിങ്ങൾക്ക് ജീവിതത്തിൽ സുഖം തരുവാൻ വേറെയും വഴികളുണ്ട്’ എന്ന് തലക്കെട്ടിട്ടു. അവർ ക്ലിക്കുകൾക്കു വേണ്ടി ഇത്തരം തലക്കെട്ടുകളും ചിത്രങ്ങളും ഉപയോഗിക്കുന്നു, ഞങ്ങൾക്കും ഒരു പേർസണൽ ലൈഫ് ഉണ്ടെന്നു അവർ ഓർക്കുന്നില്ല,” സാധിക ചൂണ്ടിക്കാട്ടി.

ഒരുപാട് തവണ സൈബർ സെല്ലിൽ പരാതികൾ നൽകിയെങ്കിലും ശക്തമായ ഒരു നിയമമില്ലാത്തതു കേസുകൾക്ക് ബലം നൽകിയില്ല എന്ന് സാധിക പറയുന്നു.

“വളരെക്കാലമായി ഞാൻ ഈ ഓൺലൈൻ അധിക്ഷേപങ്ങൾ നേരിടുന്നു, നഗ്നത പ്രദർശനം, ആഭാസമായ കമെന്റുകൾ, ലൈംഗിക ചുവയുള്ള മെസ്സേജുകൾ. ഈയിടെ ഞാൻ എന്റെ ഒരു സുഹൃത്തുമായി നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. എന്റെ സഹോദരിയെപ്പോലെയാണ് ആ കുട്ടി എനിക്ക്, എങ്കിലും സൈബർ ചേട്ടന്മാർ എന്റെ കൈയിലെ ഒരു ക്യാരറ്റ് മാത്രമേ ശ്രദ്ധിച്ചുള്ളു. പിന്നെ കമന്റ് ബോക്സ് മുഴുവൻ അശ്ലീല കമെന്റുകൾ. ഇത് എല്ലാ ദിവസവും തുടരുകയാണ്. പ്രധാന പ്രശ്നം, ഇത്തരം അക്കൗണ്ടുകളിൽ മിക്കതും ഫേക്ക് ഐഡികളാണ്, അതുകൊണ്ടു തന്നെ ഇവരെ കണ്ടുപിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇതിനൊരു പരിഹാരം ഇല്ല എന്നതാണ് ഒരു വസ്തുത,” സാധിക പറഞ്ഞു..

More in Malayalam

Trending

Recent

To Top