
Malayalam
ആശുപത്രിയുടെ ഹോർഡിങ്ങിൽ ലിച്ചി; ചിത്രം കണ്ട ലിജോയും വിജയ് ബാബുവും തങ്ങളുടെ നായിക ഇതു തന്നെയെന്ന് ഉറപ്പിച്ചു!
ആശുപത്രിയുടെ ഹോർഡിങ്ങിൽ ലിച്ചി; ചിത്രം കണ്ട ലിജോയും വിജയ് ബാബുവും തങ്ങളുടെ നായിക ഇതു തന്നെയെന്ന് ഉറപ്പിച്ചു!

മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന കഥാപാത്രം. നായികയായി എത്തിയ അന്ന രാജൻ ഇന്നും പ്രേക്ഷകർക്ക് ലിച്ചി തന്നെയാണ്. അന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് വിജയ് ബാബുവും കണ്ടെത്തിയതിനെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. നഴ്സായ അന്ന ജോലി ചെയ്തിരുന്ന ആശുപത്രിയുടെ ഹോർഡിങ്ങിൽ അന്നയുടെ ചിത്രം കണ്ടപ്പോഴാണ് ലിജോയും വിജയ് ബാബുവും തങ്ങളുടെ നായിക ഇതു തന്നെയെന്ന് ഉറപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ആ ഹോർഡിങ് വീണ്ടും കണ്ടതോടെയാണ് വിബിൻ നാഥ് എന്ന പ്രേക്ഷകൻ അതു സംബന്ധിച്ച് കുറിപ്പ് എഴുതിയിരിക്കുന്നത്.
കുറിപ്പ്:
ലിജോ ജോസ് പെല്ലിശ്ശേരിയും, വിജയ് ബാബുവും ഒരു യാത്രയ്ക്കിടെ രാജഗിരി ഹോസ്പിറ്റലിന്റെ വലിയ ഒരു ഹോര്‍ഡിങ് കാണുന്നു.. അതിലെ നഴ്സായി നില്ക്കുന്ന കുട്ടിയെ ഇഷ്ടപെടുന്നു.. അന്വേഷിക്കുന്നു, ആ ഹോസ്പിറ്റലിലെ തന്നെ നേഴ്സ് ആണെന്ന് അറിയുന്നു.. തങ്ങളുടെ പുതിയ സിനിമയിലേക്ക് ക്ഷണിക്കുന്നു..
പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇങ്ങോട്ടായി വന്ന അവസരം തട്ടിക്കളയാതെ അഭിനയിക്കുന്നു.. സിനിമയെ മാത്രമല്ല ആ കഥാപാത്രത്തെയും പ്രേക്ഷകര്‍ മനസ്സറിഞ്ഞു സ്വീകരിക്കുന്നു.. ചിത്രം സൂപ്പര്‍ ഹിറ്റ് ആകുന്നു..
ലിച്ചി.. തൃശ്ശൂര്‍ കോവിലകത്ത്പാടത്ത് നിന്നും..
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...