Connect with us

സൂഫിയും സുജാതയ്ക്കും പിന്നാലെ ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമിലേക്ക്

Malayalam

സൂഫിയും സുജാതയ്ക്കും പിന്നാലെ ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്യാന്‍ തിയറ്ററുകളുടെ സംഘടനയായ ഫിയോക്കിന്‍റെ അനുമതി.

നിര്‍മാതാവ് വന്‍സാമ്പത്തിക നഷ്ടം നേരിട്ട സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനം മറ്റൊരു ചിത്രത്തിനും ബാധകമായിരിക്കില്ലെന്നും ഫിയോക്ക് അറിയിച്ചു.

ചിത്രം ഈ മാസം 20ന് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ഓണത്തിനു ശേഷം ടെലിവിഷൻ പ്രീമയറിനും സാധ്യതയുണ്ട്. വ്യാജപതിപ്പിറങ്ങുമെന്ന ആശങ്കമൂലമാണ് ഒടിടി റിലീസ് ചെയ്യുന്നതെന്ന് നിർമാതാവ് ആന്റോ ജോസഫ് തിയറ്റർ ഉടമകളെ അറിയിച്ചിരുന്നു. ചിത്രത്തിന്റഎ ചില ഭാഗങ്ങൾ ചോർന്നതായി കഴിഞ്ഞമാസം പൊലീസിനു പരാതി നൽകിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending