
Malayalam
നൽകിയത് കള്ളമൊഴി; ആ ഡ്രൈവർ ഇപ്പോൾ യുഎഇ കോണ്‍സുലേറ്റിൽ ബാലഭാസ്കറിനെ എന്തിന് കൊന്നു?
നൽകിയത് കള്ളമൊഴി; ആ ഡ്രൈവർ ഇപ്പോൾ യുഎഇ കോണ്‍സുലേറ്റിൽ ബാലഭാസ്കറിനെ എന്തിന് കൊന്നു?
Published on

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ബാലഭാസ്കറിന്റെ മരണം ദുരൂഹതയിലേക്ക്.മരണത്തിന് പിന്നില്‍ സ്വര്‍ണ കള്ളക്കടത്തുകാരാണെന്ന് അന്നേ ആരോപണമുയര്‍ന്നതാണ്. എന്നാല്‍ അപകടമാണെന്ന് എല്ലാ മൊഴികളും ഒത്തുവന്നതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നിലച്ചു. എന്നാൽ ഇപ്പോൾ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിയുകയാണ്. അപകടം നേരിട്ട് കണ്ടെന്ന് പറയുന്ന ഒരു കെഎസ്ആര്‍ടിസി ഡ്രൈവര്‍ അന്നു നല്കിയ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിക്കാന്‍ കാരണവും. എന്നാല്‍ ഇന്ന് ഈ ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിലെ െ്രെഡവറായി ജോലി ചെയ്യുന്നുവെന്ന് കേസില്‍ നീതി തേടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്ത്തകന് പറയുന്നു.
ബാലഭാസ്കറിന്റേത് അപകടമരണമെന്ന് മൊഴി നല്‍കിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി. അജിയാണ്. ബാലുവിന്റെ കാറിന് പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ഈ ഡ്രൈവറുടെ മൊഴി മുഖവിലക്കെടുത്താണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്. എന്നാല്‍ ഈ അജി ഇന്ന് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ബസ് ഡ്രൈവറായതും ഇപ്പോള്‍ പുറത്തുവന്ന സ്വര്‍ണക്കള്ളക്കടത്ത് കേസും കൂടി കൂട്ടി വായിക്കുമ്പോഴാണ് ദുരൂഹതകള്‍ വഴിതുറക്കുന്നത്.
ആരോപണങ്ങള്‍ ഒക്കെ ചെന്നുനില്ക്കുന്നത് ആസൂത്രിത അപകടവും ആസൂത്രിത കൊലപാതകവും എന്ന നിഗമനത്തിലേക്കാണ്. അജി കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നെങ്കില്‍ നൂറായിരം ചോദ്യങ്ങളാണ് ഉയരുന്നത്. അപകട സ്ഥലത്ത് ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും സ്വപ്നയുടെ ഇഷ്ടക്കാരനുമായ സരിത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവന്‍ സോബിന്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴാകട്ടെ ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റിലും. അപ്പോള്‍ സ്വാഭാവികമായും കോണ്‍സുലേറ്റില്‍ ജോലി വാങ്ങിച്ച് കൊടുത്തത് ആരായിരിക്കും എന്ന ചോദ്യവും ഉയരും. കോണ്‍സുലേറ്റുമായി ആര്‍ക്കാണ് നല്ല ബന്ധമുള്ളത്. അവിടേയാണ് സ്വപ്നയുടേയും സരിത്തിന്റേയും നേരെ അന്വേഷണം നീളുന്നത്.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനു ശേഷമാണ് കേസ് തിരിഞ്ഞ് മറിയുന്നത്.
അതേസമയം വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിക്കേറ്റ ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായുമാണ് അദ്ദേഹം ഡോക്ടറോടു പറഞ്ഞത്. ഈ ഡോക്ടറുടെ മൊഴിയും നിര്‍ണായകമാണ്. എന്തായാലും സിബിഐ എത്തുന്നതോടെ എല്ലാം മറ നീക്കി പുറത്താകും.
about bala bhaskar
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ അറാണ്ണട്ടൻ എന്ന പേരിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി അറസ്റ്റിൽ....
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...