
Malayalam
സീരിയൽ കഴിഞ്ഞാലും സീതയെ ആരും മറക്കില്ല, സ്വാസികയുടെ പരാതിയിൽ കൂടെ നിന്ന് ആരാധകർ; നന്ദി അറിയിച്ച് താരം
സീരിയൽ കഴിഞ്ഞാലും സീതയെ ആരും മറക്കില്ല, സ്വാസികയുടെ പരാതിയിൽ കൂടെ നിന്ന് ആരാധകർ; നന്ദി അറിയിച്ച് താരം

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു സ്വാസിക. സീത എന്ന സീരിയലിൽ സീതയായാണ് സ്വാസിക പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. സീതേച്ചിക്ക് എന്തെങ്കിലും ഒരു വിഷമം വന്നാൽ താരത്തിന്റെ ഒപ്പം നിൽക്കും ആരാധകർ എന്ന് വീണ്ടും തെളിയിക്കുകയാണ്
താരത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒപ്പം നിന്ന ആരാധകരെ കുറിച്ചാണ് സ്വാസിക കുറിച്ചത്
പ്രിയ സുഹൃത്തുക്കളെ എനിക്കെതിരെ മോശമായ രീതിയിൽ ഒരുപാട് ഫേസ്ബുക്ക് പോസ്റ്റുകൾ കാണുകയുണ്ടായി, മോശപ്പെട്ട രീതിയിൽ എന്റെ ഫോട്ടോ ഉപയോഗിച്ച് ചില ഓൺലൈൻ മീഡിയ പേജുകൾ അവരുടെ ലൈക്ക് നു വേണ്ടി എന്റെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ട്, താഴെ കാണുന്ന ഈ ലിങ്ക് നിങ്ങൾ റിപ്പോർട്ട് ചെയ്യണം എന്ന് അപേക്ഷിക്കുന്നു
എന്ന് പറഞ്ഞുകൊണ്ടായിരുന്നു സ്വാസിക രംഗത്ത് വന്നത്. നടി സ്നേഹ ശ്രീകുമാർ അടക്കം ഉള്ള താരങ്ങളും സ്വാസികയ്ക്ക് പിന്തുണയുമായി എത്തി. മാത്രവുമല്ല താരത്തിന്റെ അഭ്യർത്ഥന ഇരു കൈയും നീട്ടി സ്വീകരിച്ച ആരാധകർ ആ പേജ് തന്നെ പൂട്ടി കെട്ടിച്ചു. തന്നോടുള്ള സ്നേഹം കാണിച്ച ആരാധകർക്ക് താരം കമന്റ് ബോക്സിലൂടെയെത്തി നന്ദിയും അറിയിച്ചു.
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...