
Malayalam
വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം; സാന്ദ്ര തോമസ്
വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം; സാന്ദ്ര തോമസ്

മാല പാര്‍വതിയുടെ മകന് അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ടിസ്റ്റായ സീമ വിനീത് ഉയർത്തിയ ആരോപണം ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ തന്റെ നിലപാട് പറഞ്ഞ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായതെന്ന് താരം പറയുന്നു. ‘മകൻ ചെയ്തതു തെറ്റാണെന്നു സോഷ്യൽ മീഡിയയിൽ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോൺവെർസേഷൻസിൽ അവൻ ചെയ്തതിൽ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസം.’–സാന്ദ്ര പറഞ്ഞു.
സാന്ദ്രയുടെ പോസ്റ്റിനു താഴെ അതിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. സാന്ദ്രയ്ക്ക് അനുകൂലമായ നിലപാട് സംഗീത സംവിധായകൻ കൈലാസ് മേനോൻ സ്വീകരിച്ചപ്പോൾ സംവിധായകൻ ജിയോ ബേബി അതിനെ എതിർത്തു. സാന്ദ്രയെക്കൂടാതെ നിരവധി ആളുകളാണ് മാലാ പാർവതി വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...