Social Media
ഈ ലോക്ക്ഡൗണ്‍ കാലത്ത് എനിക്ക് മാത്രമാണോ ഇങ്ങനെ.. അതോ.. സംശയവുമായി സ്രിന്ദ
ഈ ലോക്ക്ഡൗണ്‍ കാലത്ത് എനിക്ക് മാത്രമാണോ ഇങ്ങനെ.. അതോ.. സംശയവുമായി സ്രിന്ദ
രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. സിനിമ ചിത്രീകരണം നിർത്തിവെച്ചതോടെ താരങ്ങളെല്ലാം വീടുകളിയിൽ തന്നെയാണ്. ചെറിയ കാര്യങ്ങള്‍ പോലും വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകും ഇപ്പോള്‍ എന്നാണ് നടി സ്രിന്ദ പറയുന്നത്.
‘പല ദിവസങ്ങളും ഒന്നും ചെയ്യാതെ, പലപ്പോഴും ഒന്നും ചെയ്യാനാകാതെ തന്നെ കടന്നുപോകും. എപ്പോഴും എന്റെ മാറാത്ത താത്പര്യം സിനിമകളും സീരിസും കാണുന്നതാണ്.’ തന്റെ ചിന്തകള്‍ ഇപ്പോള്‍ ഏതെല്ലം വഴിയാണ് സഞ്ചരിക്കുന്നതെന്ന് അറിയില്ലെന്നും സ്രിന്ദ കുറിച്ചു.
സ്രിന്ദയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ അതോ ഈ ലോക്ക്ഡൗണ്‍ അത്ര വലിയ ഒരു റോളര്‍ കോസ്റ്ററാണോ? ഓരോ ദിവസവും എന്റെ വ്യത്യസ്ത പതിപ്പുകളാണ് ഞാന്‍ കാണുന്നത്. വലിയ പ്രതീക്ഷയോടെയായിരിക്കും ചില ദിവസങ്ങളില്‍ എണീക്കുന്നത്. ചില ദിവസങ്ങളില്‍ എന്നേക്കാള്‍ വലിയ മടിച്ചി വേറെയുണ്ടാകില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ നോക്കുന്നതാണ് ആകെ ചെയ്യുന്ന പണി. പിന്നെ തല വേദനിക്കുന്നതുവരെ സിനിമയും സീരിസുമൊക്കെ കാണുന്നതാണ് മടുക്കാത്ത കാര്യം. ആശങ്കയുടെ അങ്ങേ തലയ്ക്കല്‍ എത്തുമ്പോള്‍ ഞാന്‍ ഇരുന്ന് ചിന്തിക്കും, ഈ മഹാമാരിയുടെ അടുത്ത ഘട്ടം എന്താവും, ഈ സമയം എന്ന് അവസാനിക്കും. പക്ഷേ ഇതെല്ലാം കഴിയുമ്പോള്‍ എന്റെ ഉള്ളിലെ ആ ചെറിയ ശബ്ദം എന്നോട് പറയും ലോകം ഇതില്‍ നിന്നും സുഖപ്പെടും, ഈ കാലവും കടന്നുപോകും, കൂടുതല്‍ ശക്തരും, അറിവുള്ളവരും അനുകമ്പയുള്ളവരുമായി നമ്മള്‍ എല്ലാവരും ഇതില്‍ നിന്നും തിരിച്ചു വരും.’
srinda