Connect with us

ലേഡീ റോബിൻഹുഡിന് കൊച്ചു ഡോക്ടറോടുള്ള പ്രണയം ; പ്രണയം ഇങ്ങനെ ആയിരിക്കണം! പ്രണയ സങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സാന്ദ്ര !

Malayalam

ലേഡീ റോബിൻഹുഡിന് കൊച്ചു ഡോക്ടറോടുള്ള പ്രണയം ; പ്രണയം ഇങ്ങനെ ആയിരിക്കണം! പ്രണയ സങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സാന്ദ്ര !

ലേഡീ റോബിൻഹുഡിന് കൊച്ചു ഡോക്ടറോടുള്ള പ്രണയം ; പ്രണയം ഇങ്ങനെ ആയിരിക്കണം! പ്രണയ സങ്കൽപ്പങ്ങളെ കുറിച്ച് മനസ്സ് തുറന്ന് സാന്ദ്ര !

തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. കൂട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയാണ്. സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിലെ കള്ളനും പൊലീസും കളിയില്‍ ഏര്‍പ്പെടുകയാണ്. അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാവുന്ന കഥാപാത്രമാണ്.
ശ്രേയ ഐപിഎസിന്റെ അനിയത്തിയായ മാളുവിനെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. തൂവല്‍സ്പര്‍ശം സീരിയലിലെ ലേഡീ റോബിന്‍ഹുഡ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തുമ്പിയാണ് പിന്നീട് മാളുവായി പ്രേക്ഷകരിലേക്ക് എത്തിയത്. നടി സാന്ദ്ര അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഓരോ ദിവസം കഴിയുംതോറും പ്രേക്ഷകപ്രശംസ നേടുന്നതിനൊപ്പം അഭിനയത്തില്‍ മികവ് പുലര്‍ത്താനും നടിയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയവിശേഷങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് സാന്ദ്ര. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു നടി. .

പ്രണയത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് സാന്ദ്രയും പങ്കുവെക്കുന്നത്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രണയിക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. ഇതൊരു ക്ലീഷേ ഡയലോഗ് ആണെങ്കിലും എനിക്കും അതുതന്നെയാണ് പറയാനുള്ളത് എന്നാണ് നടി വ്യക്തമാക്കുന്നത്. നല്ലൊരു പ്രണയം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പലപ്പോഴും പ്രണയം വഴി മാറി പോകാം. ഈ കാലത്ത് കൂടുതലായി കണ്ടുവരുന്നത് കയ്‌പ്പേറിയ റിലേഷന്‍ഷിപ്പ് ആണ്.

പ്രണയം നല്ലതിനു വേണ്ടിയാണെന്നും രണ്ട് ആളുകളുടെയും ഉയര്‍ച്ചയ്ക്ക് നന്മയ്ക്കും വേണ്ടിയാണ് ഫലത്തില്‍ നടക്കുന്നതെങ്കില്‍ വളരെ നല്ലത് എന്നാണ് എന്റെ അഭിപ്രായം. പ്രണയിക്കുന്ന രണ്ടു മനസ്സുകള്‍ക്ക് എപ്പോഴും ഊര്‍ജ്ജം കൂടുതലായിരിക്കും. ജീവിതത്തെ അവര്‍ വളരെ സീരിയസ് ആയിട്ടും ശക്തിപൂര്‍വ്വവും കണ്ടും അറിഞ്ഞും അനുഭവിച്ചാണ് മുന്നോട്ടുപോകുന്നത് എന്നാണ് എന്റെ വിശ്വാസം. പ്രണയം മനോഹരമായൊരു അവസ്ഥ കൂടി സമ്മാനിക്കുമെന്നും നടി സൂചിപ്പിക്കുന്നു.

മാത്രമല്ല, പ്രണയിച്ച് വിവാഹം കഴിക്കാന്‍ തന്നെയാണ് താനും ഇഷ്ടപ്പെടുന്നത് എന്നാണ് സാന്ദ്രയുടെ അഭിപ്രായം. പരസ്പരം അറിഞ്ഞും നമ്മളെ മനസിലാക്കിയിട്ടുള്ള ഒരാളെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായക്കാരിയാണ് ഞാന്‍. കുറച്ചു വര്‍ഷങ്ങള്‍ പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ സാധിക്കുന്നതാണ് നല്ലത്. അങ്ങനെയൊക്കെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആകുന്നില്ലെങ്കില്‍ പ്രണയമേ വേണ്ട എന്നൊരു തീരുമാനം കൂടി തനിക്കുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.

സൂപ്പര്‍ ഡാന്‍സര്‍ എന്ന അമൃത ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു കൊണ്ടാണ് സാന്ദ്ര ശ്രദ്ധിക്കപ്പെടുന്നത്. പരിപാടിയില്‍ സെമി ഫൈനലില്‍ വരെ എത്തിയെങ്കിലും പുറത്തായി. അത് കരിയറിലേക്കുള്ള ഒരു ചുവടുവെപ്പായി മാറി. പിന്നീട് പരസ്യ ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ സാന്ദ്ര അഭിനയിച്ചു തുടങ്ങി. തന്റെ ഫോട്ടോ എവിടുന്നോ കണ്ടതോട് കൂടിയാണ് മക്കള്‍ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അഭിനയം അത്ര വലിയ താല്‍പര്യമോ ഇഷ്ടമോ ഉണ്ടായിരുന്ന ആളായിരുന്നില്ല താന്‍. എങ്കിലും അഭിനയിച്ചു തുടങ്ങിയതിനു ശേഷം ഇഷ്ടം കൂടി വന്നു. ഇപ്പോള്‍ എനിക്ക് അഭിനയം ഭയങ്കര ഇഷ്ടമാണ്. നല്ല വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് സാന്ദ്ര പറയുന്നു.

about sandra babu

More in Malayalam

Trending