
News
കുഞ്ഞിനെ കാണാൻ കാത്തുനിൽക്കാതെ ചിരഞ്ജീവി പോയി; ഹൃദയം തകർന്ന് നടി മേഘ്ന രാജ്!
കുഞ്ഞിനെ കാണാൻ കാത്തുനിൽക്കാതെ ചിരഞ്ജീവി പോയി; ഹൃദയം തകർന്ന് നടി മേഘ്ന രാജ്!
Published on

കന്നഡ നടനും നടി മേഘ്ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചവിവരം ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്.കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.എന്നാൽ തന്റെ പ്രിയപ്പെട്ടവന്റെ വേർപാടിൽ ഹൃദയം തകർന്നിരിക്കുകയാണ് നടി മേഘ്ന രാജ്. ആദ്യത്തെ കൺമണിയെ കാണാൻ കാത്തു നിൽക്കാതെയാണ് ചിരഞ്ജീവി സർജ പോയത്. മേഘ്ന മൂന്ന് മാസം ഗർഭിണിയാണെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്ന, കണ്ടു നിൽക്കുന്നവരുടേയും കണ്ണ് നിറയ്ക്കും.
2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.
ഞായറാഴ്ചയായിരുന്നു ചിരഞ്ജീവി സർജയുടെ അന്ത്യം. മൃതദേഹം ഇപ്പോൾ ബസവൻഗുഡിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിര തന്നെ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി. താരത്തെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് എത്തിയിരിക്കുന്നത്.
ചിരഞ്ജീവി സർജയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമാ താരങ്ങളും രംഗത്തെത്തി. നസ്രിയ, പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയവരാണ് ചിരഞ്ജീവി സർജയ്ക്ക് ആദരാഞ്ലികൾ അർപ്പിച്ചത്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഏറെ വേദനിപ്പിക്കുന്നു എന്നും ഈ ദുഃഖം മറികടക്കാനുള്ള കരുത്ത് മേഘ്നയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്നും ഇവർ കുറിച്ചു. നിങ്ങളെ ഒരുപാട് മിസ് ചെയ്യും ഭായ് എന്നാണ് നസ്രിയ കുറിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.
about chiranjeevi
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...