Connect with us

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകൾ .. ഓസ്കാർ പ്രതീക്ഷയിൽ താരപുത്രനും , സൂപ്പർതാരവും!!!

Movies

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകൾ .. ഓസ്കാർ പ്രതീക്ഷയിൽ താരപുത്രനും , സൂപ്പർതാരവും!!!

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകൾ .. ഓസ്കാർ പ്രതീക്ഷയിൽ താരപുത്രനും , സൂപ്പർതാരവും!!!

മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 10 സിനിമകൾ .. ഓസ്കാർ പ്രതീക്ഷയിൽ താരപുത്രനും , സൂപ്പർതാരവും!!!

കലാമൂല്യവും മികച്ച കഥാതന്തുവുമുള്ള ചിത്രങ്ങൾക്കായി മലയാളികൾ എത്ര കാത്തിരിക്കാനും തയാറാണ്. താര പകിട്ടിനപ്പുറം ഭാഷയുടെ അതിര്വരമ്പുകളില്ലാതെ സിനിമയെ ആസ്വദിക്കുന്ന മലയാളികൾ ഈ വര്ഷം ആകാംഷയോടെ കാത്തിരിക്കുന്ന 10 ചിത്രങ്ങൾ പരിചയപ്പെടാം.

1 . ഒടിയൻ

മോഹൻലാൽ ഗംഭീര രൂപ മാറ്റം നടത്തിയ ചിത്രമാണ് ഒടിയൻ. വിഎ ശ്രീകുമാര്‍ മേനോന്റെ അരങ്ങേറ്റ സിനിമയാണിത് . ആദ്യ സിനിമ തന്നെ മലയാളത്തിലെ ബിഗ് ബജറ്റ് സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകുമാര്‍ മേനോന്‍. മലയാളത്തിലെ ഏറ്റവുമധികം ചിലവ് കൂടിയ സിനിമയായിരിക്കും ഒടിയന്‍ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഞ്ജു വാര്യർ ,പ്രകാശ് രാജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .

2 . മാമാങ്കം

ശക്തരായ ചാവേർ പോരാളികളുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. ചിത്രത്തില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കര്‍ഷകനായും സ്‌ത്രൈണ ഭാവത്തിലായും നാല് ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധികം നേരം സ്‌ത്രൈണ ഭാവത്തില്‍ പ്രത്യക്ഷപ്പെടുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിനായി ബോളിവുഡിൽ നിന്നും താരങ്ങൾ അണിനിരക്കുന്നുണ്ട്.

3 .രണ്ടാമൂഴം

മോഹൻലാൽ ഭീമനായെത്തുന്ന ചിത്രമാണ് രണ്ടാമൂഴം . എം ടി യുടെ ജ്ഞാനപീഠം നേടിയ കൃതിയായ രണ്ടാമൂഴത്തിനെ ആസ്പദമാക്കിയാണ് ചിത്രം . ആയിരം കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി വളരെയധികം കഷ്ടപ്പാടുകൾ സഹിക്കാൻ മോഹൻലാൽ തയ്യാറായി. ഒടിയൻ വേണ്ടി ഭാരം കുറച്ച മോഹൻലാൽ രണ്ടാമൂഴത്തിനായി കായിക ക്ഷമതയുള്ള ശരീരമായി മാറ്റുകയാണ് ചെയ്തത്.

4 . യന്തിരൻ 2.0

എസ് ശങ്കർ ഒരുക്കുന്ന യന്തിരൻ 2.0 ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് . ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാറാണ്. 450 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആമി ജാക്‌സണാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമൊരുങ്ങുന്ന ചിത്രം 13 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.

5 .കാളിയൻ

പ്രിത്വിരാജിന്റേതായി കാത്തിരിക്കുന്ന മറ്റൊരു വമ്പൻ ചിത്രമാണ് കാളിയൻ . തെക്കൻ പാട്ടിനെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കാളിയൻ . കാളിയൻ , സിനിമാ പ്രേമികളിൽ വൻ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

6 .മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം

ഒട്ടേറെ അഭ്യൂഹങ്ങൾക്ക് ശേഷം പ്രിയദർശൻ – മോഹൻലാൽ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാർ ,അറബിക്കടലിന്റെ സിംഹം. നാലാമത്തെ മരയ്ക്കറുടെ കഥ പറയുന്ന ചിത്രത്തിൽ മൂന്നാം മറയ്ക്കാരായി മധുവാണു എത്തുന്നത്. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നും. ചിത്രീകരണം നവംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

7 . സഞ്ജു

സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജു റിലീസിന് ഒരുങ്ങുകയാണ്. രൺബീർ കപൂറാണ് സഞ്ജയ് ധാതായി എത്തുന്നത്. ചിത്രത്തിലെ പാട്ടിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിത കഥ അറിയാൻ മലയാളി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

8 . അവതാർ 2

ജെയിംസ് കാമറൂണിന്റെ എപിക് ചിത്രമായ അവതാറിന്റെ രണ്ടാം ഭാഗത്തിനായി മലയാളികൾ കാത്തിരിക്കുകയാണ്.

9 .R R R

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് R R R . രാം ചരണും എൻ ടി ആറും അഭിനയിക്കുന്ന തെലുങ്ക്ക് ചിത്രമാണ് R R R . ഓഗസ്റ്റിൽ ചിത്രം റിലീസ് ആകുമെന്നാണ് സൂചന .

10 . ആട് ജീവിതം

മികച്ച സാങ്കേതിക പ്രവർത്തകരുടെ പിന്തുണയിൽ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് ആട് ജീവിതം. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അമല പോളാണ് നായിക. എ ആർ റഹ്മാനാണ് സംഗീതം ചെയ്യുന്നത്. വരാനിരിക്കുന്ന വൻകിട പ്രൊജെക്ടുകളിലൊന്നാണ് ആട് ജീവിതം. മലയാളത്തിലേക്ക് ഓസ്കാർ എത്തിക്കുന്ന ചിത്രമായാണ് ആട് ജീവിതം വിലയിരുത്തുന്നത്.

2018 upcoming big budget movies

More in Movies

Trending