Connect with us

ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട് ‘ആടുജീവിതം’!

Movies

ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട് ‘ആടുജീവിതം’!

ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട് ‘ആടുജീവിതം’!

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം, പൃഥ്വിരാജിന്റെ ഞെട്ടിക്കുന്ന മേക്കോവറുകളുമായി തിയേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ബ്ലെസിയുടെ ആടുജീവിതം. ഇപ്പോഴിതാ 97-ാമത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. മികച്ച സിനിമയുടെ ജനറല്‍ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയില്‍ നിന്നടക്കമുള്ള ചിത്രങ്ങള്‍ സാധാരണയായി പരിഗണിക്കാറുള്ളത് ഫോറിന്‍ സിനിമാ കാറ്റഗറിയിലാണ്. എന്നാൽ മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടത്. എട്ടാം തിയതി മുതല്‍ 12 ാം തീയതി വരെയാണ് വോട്ടിംങ്.

ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഗുനീത് മോങ്ക നിര്‍മ്മിച്ച ‘അനുജ’ എന്ന ചിത്രം ലൈവ് ആക്ഷന്‍ ഹ്രസ്വചിത്ര വിഭാഗത്തില്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 2018ഉം പ്രാഥമിക റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. 82 കോടി ബജറ്റിലാണ് ആടുജീവിതം പുറത്തെത്തിയത്.

ബെന്യാമിന്റെ നോവലിലൂടെ മലയാളികളുടെ മനസിൽ വിങ്ങലായി മാറിയ നജീബിന്റെ യഥാർത്ഥ ജീവിതമാണ് ബ്ലെസിയും സംഘവും സിനിമയാക്കിയത്. 16 വർഷത്തെ കഷ്ടപ്പാടുകൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലെത്തിയത്. നജീബായി തന്മയത്വത്തോടെ വെള്ളിത്തിരയിലെത്തിയ പൃഥ്വിരാജിന്റെ ബോഡി ട്രാൻസ്ഫർമേഷൻ രാജ്യവ്യാപകമായി പ്രശംസ നേടിയിരുന്നു.

More in Movies

Trending