Connect with us

ചിരഞ്ജീവി ചിത്രത്തിലെ സെറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് സൂചന

Movies

ചിരഞ്ജീവി ചിത്രത്തിലെ സെറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് സൂചന

ചിരഞ്ജീവി ചിത്രത്തിലെ സെറ്റിലെ തീപിടിത്തം ആസൂത്രിതമെന്ന് സൂചന

ചിരഞ്ജീവി ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലുണ്ടായ തീപിടിത്തത്തെ ചുറ്റിപറ്റി ഉള്ള നിഗൂഢതകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നതു .തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റിലുണ്ടായ തീപിടിത്തം മനപ്പൂര്‍വം സൃഷ്ടിച്ചതെന്നു സൂചനകള്‍. ഷൂട്ടിങ് തീര്‍ന്നു സെറ്റ് പൊളിച്ചുനീക്കുന്നതിന്റെ ചെലവ് ഒഴിവാക്കാന്‍ തീയിട്ടതാവാമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ബിഗ് ബജറ്റ് ചിത്രമായ സേ രാ നരസിംഹറെഡ്ഡിയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചരിത്ര കോട്ട നിര്‍മ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്.ഈ ചിത്രത്തിന്റെ സെറ്റില്‍ ഇത് രണ്ടാം തവണയാണ് തീപിടുത്തം ഉണ്ടാകുന്നത്. 2017 നവംബറില്‍ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഇട്ട സെറ്റിന് തീപിടിച്ചിരുന്നു.

സുരേന്ദര്‍ റെഡ്ഡിയാണ് സേ രാ നരസിംഹറെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചരിത്ര യുദ്ധസിനിമ സംവിധാനം ചെയ്യുന്നത്. ഉയ്യലവാഡ നരസിംഹറെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലാണ് ചിരഞ്ജീവി എത്തുന്നത്. നയന്‍താര ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഭാര്യയായി വേഷമിടുന്നു.

കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതിബാബു, തമന്ന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ദസറയ്ക്ക് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. രാംചരണാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

എന്നാൽ വ്യത്യസ്‌തമായ ചില നിലപാടുകൾ ആണ് ചിലർ ഉന്നയിക്കുന്നത് .കോടികൾ ചിലവാക്കി നിർമിച്ച സെറ്റ് പൊളിക്കുന്നതിനും ഉണ്ട് ലക്ഷങ്ങൾ ചെലവ് .ഇത് ഒഴിവാകാന് വേണ്ടി ആണ് സീറ്റിനു തീ മനപ്പൂർവം വെച്ചത് എന്നാണ് ചിലരുടെ അഭിപ്രായം .എന്നാൽ ഇതൊന്നും തന്നെ സ്ഥിതീകരിച്ചു ഉറപ്പു വരുത്തിയിട്ടില്ല .

fire on chiranjeevi’s cinema set and the reality

More in Movies

Trending

Uncategorized