Connect with us

ആ ഒറ്റക്കാരണത്താൽ ആണ് എന്റെ ട്രാക്ക് തള്ളിക്കളഞ്ഞത്; ആടുജീവിതത്തെ ​ഗ്രാമി അവാർ‌ഡ്സിന് പരി​ഗണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് എആർ റഹ്മാൻ

Malayalam

ആ ഒറ്റക്കാരണത്താൽ ആണ് എന്റെ ട്രാക്ക് തള്ളിക്കളഞ്ഞത്; ആടുജീവിതത്തെ ​ഗ്രാമി അവാർ‌ഡ്സിന് പരി​ഗണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് എആർ റഹ്മാൻ

ആ ഒറ്റക്കാരണത്താൽ ആണ് എന്റെ ട്രാക്ക് തള്ളിക്കളഞ്ഞത്; ആടുജീവിതത്തെ ​ഗ്രാമി അവാർ‌ഡ്സിന് പരി​ഗണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് എആർ റഹ്മാൻ

ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ എ ആർ റഹ്മാൻ ഒരുക്കിയ സം​ഗീതം വലിയ രീതിയിൽ പ്രശംസ പിടിച്ച് പറ്റിയിരുന്നു. എന്നാൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സംസ്ഥാന പുരസ്കാര വേളയിലും സം​ഗീതത്തിന് പരി​ഗണന ലഭിക്കാത്തതും വലിയ രീതിയിൽ ചർച്ചയായിരുന്നു.

ആടുജീവിതത്തിന്റെ സംഗീതത്തിന് എആർ റഹ്മാന് അവാർഡ് കിട്ടാത്തതിൽ നിരാശയുണ്ട്. സിനിമയെ ഏറ്റവും മനോഹരമാക്കിയത് ചിത്രത്തിന്റെ സംഗീതമാണ്. അത് പരിഗണിച്ചില്ല എന്നതിൽ നിരാശയുണ്ട്. നാളെ കേരളം അത് ചർച്ച ചെയ്യുമെന്നും സംവിധായകൻ ബ്ലെസി പുരസ്കാര പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആടുജീവിതത്തെ ​ഗ്രാമി അവാർ‌ഡ്സിന് പരി​ഗണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് എആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു മാധ്യമത്തോട് സംസാരിക്കവെയായിരുന്നു എആർ റഹ്മാൻ ഇതേ കുറിച്ച് പറഞ്ഞത്. ഗ്രാമിക്കും ഓസ്കറിനുമൊക്കെ ഒരുപാട് മാനദണ്ഡങ്ങളുണ്ട്.

അതെല്ലാം നൂറ് ശതമാനം പാലിച്ചെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ. ആടുജീവിതം എന്ന ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഗ്രാമിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ അവർ നിർദേശിച്ച ദൈർഘ്യത്തേക്കാൾ ഒരു മിനിറ്റ് കുറവായിപ്പോയി സംഗീതത്തിന്. ആ ഒറ്റക്കാരണത്താൽ എന്റെ ട്രാക്ക് തള്ളിക്കളഞ്ഞു.

പൊന്നിയിൽ സെൽവന്റെ ഒന്നും രണ്ടും ഭാഗങ്ങളിലെ സൗണ്ട് ട്രാക്കുകൾ ഓസ്കറിനും ഗ്രാമിക്കും വേണ്ടി അയയ്ക്കാൻ പ്ലാനുണ്ടായിരുന്നു. എന്നാൽ ചില പ്രതികൂല സാഹചര്യം കൊണ്ട് അതിനു കഴിഞ്ഞില്ല. ഗ്രാമിയുടെ ടിക് ബോക്സ് നാം വിചാരിക്കുന്നതിലും വലുതാണ്. അവർ പറയുന്ന മാനദണ്ഡങ്ങൾ മുഴുവൻ ശരിയായെങ്കിൽ മാത്രമേ പുരസ്കാരത്തിനു പരിഗണിക്കൂ എന്നും അദ്ദേഹം പറ‌‍ഞ്ഞു.

അതേസമയം, മലയാളത്തിൽ നിന്ന് സുഷിൻ ശ്യം ഒരുക്കിയ ആവേശത്തിലേയും മഞ്ഞുമ്മൽ ബോയ്സിലേയും ​ഗാനങ്ങൾ ഗ്രാമിയിലേക്ക് യോ​ഗ്യത നേടി. വിഷ്വൽ മീഡിയ വിഭാഗത്തിലെ ബെസ്റ്റ് സ്‌കോർ സൗണ്ട് ട്രാക്കിനായി മഞ്ഞുമ്മൽ ബോയ്‌സിലെ സംഗീതവും ബെസ്റ്റ് കംപൈലേഷൻ സൗണ്ട്ട്രാക്ക് വിഭാഗത്തിലേക്ക് ആവേശത്തിലെ സംഗീതവുമാണ് അയച്ചത്.

More in Malayalam

Trending