‘ആദി’യെ തള്ളി ‘സുഡാനി’ മുന്നേറി !
Published on
കഴിഞ്ഞ രണ്ട് മാസമായി മലയാള സിനിമയിൽ ഒട്ടേറെ നല്ല ചിത്രങ്ങൾ കടന്നു പോയിരുന്നു. മലപ്പുറത്തുക്കാരുടെ കാൽ പന്ത് കളിയുടെ കഥ പറഞ്ഞ ‘സുഡാനി ഫ്രം നൈജീരിയ’ പ്രേക്ഷക മനസുകളെ കീഴടക്കി എന്ന് തന്നെ പറയാം.
കളക്ഷൻ റെക്കോര്‍ഡിന്റെ അടിസ്ഥാനത്തിലല്ല സിനിമയെ വിലയിരുത്തേണ്ടതെന്ന വാദത്തെ അംഗീകരിക്കുന്നു, എന്നാല്‍ കളക്ഷൻ എന്ന ഘടകവും സിനിമയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇതുവരെയായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആദിയാണ് കളക്ഷനില്‍ മുന്നിട്ടുനിന്നത്. ആദിയുടെ ആ റെക്കോര്‍ഡ് ഇപ്പോള്‍ മറ്റൊരു ചിത്രം മറി കടന്നിരിക്കുകയാണ്.
സിനിമകളുടെ ബോക്‌സോഫീസ് പ്രകടനം വിലയിരുത്തുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത കാര്യമാണ് കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രകടനം. ആദ്യദിന കലക്ഷനും വാരാന്ത്യ കലക്ഷനുമൊക്കെ പരിശോധിക്കുമ്പോള്‍ മള്‍ട്ടിപ്ലക്‌സിലെ പ്രകടനം പരമപ്രധാനമാണ്. പ്രണവ് മോഹൻലാലിൻറെ ആദിയെ ആണ് സുഡാനി ഫ്രം നൈജീരിയ കടത്തിവെട്ടിയിരിക്കുന്നത്.
44 ദിവസംകൊണ്ട് 1 .44 കോടി രൂപ കൊച്ചി മൾട്ടിപ്ലക്സിൽ നിന്ന് കൈപ്പറ്റിയതായാണ് റിപ്പോർട്ടുകൾ. 1.29 കോടിയായിരുന്നു ആദി കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് സ്വന്തമാക്കിയത്.
എന്നാൽ ആഗോള കളക്ഷനിൽ ആദി തന്നെയാണ് മുന്നിൽ.
Continue Reading
You may also like...
Related Topics:Aadhi, Box Office Collection, Sudani from Nigeria