നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സോഷ്യൽമീഡിയയിൽ വൈറലായ താരത്തിന്റെ പുതിയ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സൗഭാഗ്യയുടെ മകളെയും സൈക്കിളിൽ ഇരുത്തി കൊണ്ടുപോകുന്നതാണ് വീഡിയോ. ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. സുധപൂവിനെ ഞങ്ങൾക്ക് തന്നതിന് ദൈവത്തിന് നന്ദി എന്നാണ് വീഡിയോയ്ക്കൊപ്പം നടി കുറിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിന്റെ മുത്തശ്ശിയും താര കല്യാണിന്റെ അമ്മയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. അമ്മയുടെ മരണം നടന്ന് മണക്കൂറുകള്‍ക്കകം താര കല്യാണ്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താര കല്യാണിന്റെ പോസ്റ്റ്. ‘ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി’ എന്നാണ് താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...