News
സായി പല്ലവിയെ വിവാഹം കഴിക്കും;മനസ് തുറന്ന് വരുൺ തേജ്!
സായി പല്ലവിയെ വിവാഹം കഴിക്കും;മനസ് തുറന്ന് വരുൺ തേജ്!
By
മലയാള സിനിമയിൽ നിന്നും താരം മറ്റു ഭാഷകളിലും സജീവമായിക്കൊണ്ടിരിക്കുകയാണ് .തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് സായ് പല്ലവി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സജീവമായ താരം സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലാണ്. പ്രേമത്തിലെ മലര് മിസ്സായാണ് താരം മലയാളത്തിലേക്ക് എത്തിയത്. നിവിന്‍ പോളിക്കൊപ്പമുള്ള മികച്ച കെമിസ്ട്രിയും മലരേ എന്ന ഗാനത്തേയുമൊക്കെ കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയ്ക്കടയിലായിരുന്നു സായ് പല്ലവി സിനിമയെന്ന ലക്ഷ്യവുമായി ഇറങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സിനിമയില്‍ സജീവമാണ്.
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് സായിപല്ലവി.മലയാള സിനിമയിൽ മലർ മിസ് ആയിവന്ന് മലയാള മനസ് കീഴടക്കിയ താരമാണ് സായിപല്ലവി.സായിപല്ലവിയുടെ ചിത്രങ്ങൾക്കെലാം വളരെ ആകാക്ഷയാണ് ആരാധകർക്കുള്ളത്.പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഫിദ എന്ന ചിത്രവും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. തെലുങ്കില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ ഭാനുമതി എന്ന കഥാപാത്രമായിട്ടാണ് സായി പ്രേക്ഷകരുടെ മനസ് കീഴടക്കിയിരുന്നത്.
മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സായിപല്ലവി .അഭിനയവും ഡാന്സുംകൊണ്ടാണ് ചിത്രത്തില്‍ നടി തിളങ്ങിയത്. സായി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
അഭിമുഖത്തില്‍ നടി ലക്ഷ്മി മഞ്ജുവാണ് അവതാരകയായി എത്തിയത്. സായി പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്ഡെ തുടങ്ങിയ നായികമാരില്‍ ആരെ വിവാഹം കഴിക്കാനാണ് വരുണിന് താല്‍പര്യമെന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി സായി പല്ലവിയെ വിവാഹം കഴിക്കുമെന്നായിരുന്നു നടന് തുറന്നുപറഞ്ഞത്. ഫിദ നായികയെ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പൂജ ഹെഗ്ഡയുമായി ഡേറ്റ് ചെയ്യാനും ആഗ്രഹിക്കുന്നതായി വരുണ്‍ തേജ വെളിപ്പെടുത്തി.
about sai pallavi and varun theja
