സണ്ണി ചേച്ചി മാസെങ്കിൽ മകൾ കൊല മാസ്സ് ; മക്കളുമായി താരം പുറത്തെത്തിയപ്പോൾ !
ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. സണ്ണിയെ ഇഷ്ടപ്പെടുന്നപോലെ തന്നെ നടിയുടെ കുടുംബത്തെയും എല്ലാവർക്കും പ്രിയങ്കരമാണ്. സിനിമയിലെന്ന പോലെ തന്നെ സണ്ണി സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും സണ്ണി തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ആഘോഷങ്ങളെല്ലാം തന്നെ കുടുംബത്തോടൊപ്പമാണ് സണ്ണി ആഘോഷിക്കാറുളളത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് തന്റെ കുഞ്ഞുങ്ങളോടൊപ്പമുളള വീഡിയോയാണ്.
മക്കളായ നിഷ, അഷര്‍, നോവ എന്നിവരോടൊപ്പം കാറില്‍ നിന്ന് പുറത്തിറങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു കുഞ്ഞിനെ എടുത്ത് മൂത്ത മകളുടെ കൈ പിടിച്ച് നടന്നു പോകുകയാണ് സണ്ണി. വീഡിയോയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് താരകുടുംബത്തെ കാണാന്‍ തടിച്ചു കൂടിയ ആരാധകരെ നോക്കി നിഷ്കളങ്കാമായ പുഞ്ചിരിയോടെ കൈ വീശി കാണിക്കുന്ന നിഷയാണ്.ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പെതുവേദിയിലും അഭിമുഖങ്ങളിലും എത്തുമ്പോൾ മക്കളെ കുറിച്ചുള്ള ചോദ്യം പതിവാണ്. അതുകൊണ്ട് തന്നെ സണ്ണിയെയും കുട്ടികളെയും കണ്ടതിൽ ഏറെ സന്തോഷത്തിലാണ് ആരാധകർ.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നത് മക്കളോടൊപ്പവും ഭര്‍ത്താവിനോടൊപ്പവും സമയം ചിലവിടുന്നതാണെന്ന് സണ്ണി അഭിമുഖങ്ങളില്‍ നേരത്തെ പറഞ്ഞിരുന്നു.
sunny leone-daughter- fans – social media
