Connect with us

ശാരീരികവും മാനസികവുമായി പീഡനം! ഓർക്കാനാകാത്ത ആ ദിവസങ്ങൾ.. വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി

Malayalam

ശാരീരികവും മാനസികവുമായി പീഡനം! ഓർക്കാനാകാത്ത ആ ദിവസങ്ങൾ.. വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി

ശാരീരികവും മാനസികവുമായി പീഡനം! ഓർക്കാനാകാത്ത ആ ദിവസങ്ങൾ.. വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്ന് നടി രചന നാരായണ്‍ കുട്ടി

വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി രചന നാരായണ്‍ കുട്ടി. മുന്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്ന് നടി തുറന്ന് പറയുന്നു. ‘അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അതെല്ലാം സംഭവിച്ചത്. അഭിനയ രംഗത്തേക്ക് കടന്ന് വന്നതും വിവാഹമോചനത്തിന് ശേഷമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ചതും വിവാഹബന്ധം വേര്‍പ്പെടുത്തിയതുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരുന്നത് കാണാറുണ്ട്.അതൊക്കെ മറികടന്ന് മറ്റൊരുപാട് കടമ്പകള്‍ പിന്നിട്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജീവിതത്തെ പുതിയൊരു തലത്തിലേക്കാണ് എത്തിക്കാന്‍ കഴിഞ്ഞത്, പുതിയൊരു ജീവിതരീതിയാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്’ – രചന പറഞ്ഞു.

പത്തൊന്‍പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന തന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല.ഇപ്പോഴെനിക്ക് ഡിപ്രഷന്‍ എന്ന വാക്ക് തന്നെ അറിയില്ല. ആരാധകരായ ഒരുപാട് പേര്‍ വിളക്കാറുണ്ട്. അവരോട് സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്’ രചന പറഞ്ഞു. മോഹന്‍ലാലിനൊപ്പം ആറാട്ട് എന്ന സിനിമയില്‍ അഭിനയിച്ച ശേഷം ഒരുപാട് പേര്‍ നന്നായി എന്ന് പറയുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം തന്നോട് നിരവധിപേര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നുവെന്നും നടി പറയുന്നു.

More in Malayalam

Trending

Recent

To Top