വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രം! നൂറു കോടി കടന്ന് വിജയ് സേതുപതി ചിത്രം മഹാരാജാ
Published on
നൂറു കോടി കടന്നിരിക്കുകയാണ് വിജയ് സേതുപതി ചിത്രം മഹാരാജാ. വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് മഹാരാജ. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം എട്ടു കോടിയിൽപ്പരം ഗ്രോസ്സ് കളക്ഷൻ നേടിയ മഹാരാജാ, വിജയ് സേതുപതി നായകനായി എത്തിയ ചിത്രങ്ങളിൽ കളക്ഷൻ റെക്കോർഡിൽ മുൻപന്തിയിൽ എത്തുന്ന ചിത്രമായി മാറി. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. മികച്ച പ്രേക്ഷക സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയ മഹാരാജ നാളെ മുതൽ തമിഴ്, മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.
Continue Reading
You may also like...
Related Topics:Vijay Sethupathi
