ഏറ്റവും പ്രസിദ്ധമായ ഒരു ഷോ ആണ് ബിഗ്‌ബോസ്. ഇപ്പോഴിതാ ഫ്ളാറ്റിൽ വിളിച്ചുവരുത്തി സുഹൃത്ത് പീഡിപ്പിച്ചെന്ന് പരാതിയുമായി ബിഗ്‌ബോസ് താരം രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡ് നടൻ സൽമാൻ ഖാൻ അവതാരകനായി എത്തിയ ബിഗ്ബോസിന്റെ 11-ാമത്തെ സീസണിലെ മത്സരാർത്ഥിയും മുംബയ് സ്വദേശിനിയുമാണ് പരാതിക്കാരി. 2023ൽ ന്യൂഡൽഹിയിലെ ഡിയോലി റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു ഫ്ളാറ്റിൽ വച്ചാണ് നടി പീഡനത്തിനിരയായതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ തിഗ്രി പൊലീസ് പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുഹൃത്തും താരവും 2022ലാണ് സൗഹൃദത്തിലായതെന്ന് പരാതിയിൽ പറയുന്നു.
മറ്റുളള സുഹൃത്തുക്കളെയും ബന്ധുക്കളെയും പരിചയപ്പെടുത്താനായി പരാതിക്കാരിയെ ഇയാൾ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നുവെന്ന് താരം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന വ്യാജേന പ്രതി പലതവണയായി നടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടുകയും ഭീഷണിമുഴക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.സംഭവത്തിൽ പ്രതിയെ ഇതുവരെയായിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...