Connect with us

നീ എനിക്ക് ആരാണെന്ന് വിശദീകരിക്കാൻ വാക്കുകൾ പോര, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്… പേളിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

Actress

മലയാളിയുടെ ഇഷ്ടതാരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ബി​ഗ് ബോസിൽ വെച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. ​ഗെയിമിന് വേണ്ടിയുള്ള അഭിനയമാണ് പേളി-ശ്രീനി പ്രണയം എന്ന് വിമർശനം ഉയർന്നുവെങ്കിലും ഇവർ ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. മോഹൻലാലിന് മുന്നിൽ വെച്ചായിരുന്നു പേളി ശ്രീനിഷിനോടുള്ള പ്രണയം വ്യക്തമാക്കിയത്. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒന്നിച്ചായിരിക്കണം എന്നാ​ഗ്രഹിക്കുന്നു എന്നാണ് പേളി പറഞ്ഞത്. വ്യത്യസ്ത മതവിഭാ​ഗത്തിൽപ്പെട്ടവരായിരുന്ന പേളിയും ശ്രീനിയും. ഹിന്ദു – ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ശ്രീനി- പേളി വിവാഹം നടന്നത്. ഇപ്പോൾ താരങ്ങൾ സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരു മകളും ഇവർക്കുണ്ട്. രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് രണ്ടുപേരും.

സോഷ്യൽ മീഡിയയിൽ സജീവമായ പേളി തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുെവയ്ക്കാറുണ്ട്. ഇപ്പോഴിതാ പേളി ഇൻസ്റ്റാ​ഗ്രമിൽ പങ്കുവെച്ച കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. ഭർത്താവ് ശ്രീനിയെ കുറിച്ചാണ് പേളി കുറിച്ചത്.

തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ശ്രീനിയുടെ വരവ് തന്നെയാണെന്നാണ് പേളി പറഞ്ഞിരിക്കുന്നത്. ഹൃദയം നിറഞ്ഞ് കൊണ്ടാണ് പേളി ശ്രീനയെക്കുറിച്ച് സംസാരിക്കുന്നത്. നീ എനിക്ക് ആരാണെന്ന് വിശദീകരിക്കാൻ വാക്കുകൾ പോര, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. ഐ ലവ് യൂ എന്നാണ് പേളി കുറിച്ചത്. ശ്രീനി ഈ പോസ്റ്റിന് കമന്റ് ഇട്ടിരുന്നു, നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top