എനിക്ക് കണ്ണിറുക്കാൻ മാത്രമല്ല ;പാടാനും അറിയാം
ഒരു അഡാർ ലൗവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ കണ്ണിറുക്കി കൊണ്ട് ശ്രദ്ധയമായ പുതുമുഖ നടിയാണ് പ്രിയ വാര്യര്‍. തന്റെ ആദ്യ ചിത്രം റിലീസിന് മുന്നേ ഇന്ത്യയിൽ സെൻസേഷണൽ സൃഷ്ടിച്ച നായികാ . അതുപോലെ തന്നെ ഒരുപാട് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു താരത്തിന് . പ്രിയ്ക്ക് നേരിടേണ്ട വന്ന സൈബർ ആക്രമണങ്ങളുടെയും വിമശനങ്ങളുടെയും അത്രത്തോളം മറ്റൊരു നടിയ്ക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ടോ എന്നത് സംശയം തന്നെയാണ് . അത്രത്തോളം ആക്രമണങ്ങളാണ് താരത്തിന് ഏൽക്കേണ്ടി വന്നത് . എന്നാലിപ്പോളിതാ തനിക് കണ്ണിരുക്കാനും അഭിനയിക്കാനും മാത്രമല്ല , പാടാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം . ഇനി ഒരു ഗായികയാവാനും കൂടി തയ്യാറെടുക്കകയാണ് പ്രിയ . നടി രജിഷ വിജയന്‍ നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ ഗായികയാവുന്നത് .ഇതാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് .
നരേഷ് അയ്യര്‍ക്കൊപ്പമൊരു ഡ്യുയറ്റ് ഗാനമാണ് പ്രിയ വാര്യര്‍ ആലപിക്കുന്നത്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രിയ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത് .
നവാഗതനായ പി ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. ‘ഫൈനല്‍സി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുണ്‍ ആണ്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്റെ വേഷമാണ് ചിത്രത്തില്‍ രജിഷ കൈകാര്യം ചെയ്യുന്നത്. ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. നിരഞ്ജ് ആണ് നായകന്‍.
priya p warrier-sings-film- rajeesha- post
