News
ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി? പ്രതികരിച്ച് മേഘ്ന രാജ്… സന്തോഷത്തോടെ ആരാധകർ!
ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി? പ്രതികരിച്ച് മേഘ്ന രാജ്… സന്തോഷത്തോടെ ആരാധകർ!
തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യുട്യൂബ് വീഡിയോകള്ക്കെതിരെയാണ് മേഘ്നയുടെ കുറിപ്പ്.
‘ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും.’ മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു.
ഹൃദയസ്തംഭനത്തെത്തുടർന്ന് ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ആരാധകർക്കും തെന്നിന്ത്യൻ സിനിമാ ലോകത്തിനും ഇന്നും ഞെട്ടലാണ് നടൻ ചിരഞ്ജീവി സർജയുടെ വിയോഗം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ലാണ് ഇരുവരും വിവാഹിതരായത്.
about megna raj
