Malayalam Breaking News
ഇതാണ് എന്റെ പ്രശ്നം; മികച്ച നടിയായിട്ടും സിനിമകളിൽ സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ശോഭന!!!
ഇതാണ് എന്റെ പ്രശ്നം; മികച്ച നടിയായിട്ടും സിനിമകളിൽ സജീവമല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി ശോഭന!!!
മലയാളികളുടെ എക്കാലെത്തും പ്രിയങ്കരിയായ നടിയാണ് ശോഭന. മലയാളി സിനിമ ആരാധകർ ഒരുപാട് മിസ് ചെയ്യുന്ന ഒരു മുഖം കൂടിയാണ് ശോഭനയുടേത്. എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ് നടിയുടെ തിരിച്ചുവരവിനായി. നൃത്തത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശോഭന ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. എന്താണ് സിനിമയില്‍ അഭിനയിക്കാത്തത് എന്ന് നിരന്തരം കേള്‍ക്കുന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശോഭന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.
‘കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറു മാസം അല്ലെങ്കില്‍ ഒരു കൊല്ലം മുൻപേ ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്കു വേണ്ടി, അതെത്ര നല്ലതായാലും അതു ക്യാന്‍സല്‍ ചെയ്യാന്‍ എനിക്കു സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി എന്ന സമീപിക്കുന്ന ആളുകളോട് പോലും എനിക്കു വരാനാകില്ലെന്നു പറഞ്ഞ് നിരസിക്കേണ്ടി വരാറുണ്ട്. ഇതാണ് എന്റെ പ്രശ്നം. ഇനിയിപ്പോള്‍ എല്ലാ പെര്‍ഫോമന്‍സുകളും ക്യാന്‍സല്‍ ചെയ്ത് കാത്തിരുന്നാല്‍ നല്ല ഓഫറുകളൊന്നും വരുകയുമില്ല. വരുമ്പോൾ അതിശക്തമായ മഴ പോലെ വരികയും ചെയ്യും.’ – ശോഭന പറഞ്ഞു.
നൃത്തവും സംഗീതവും മിത്തും സംയോജിപ്പിച്ച് ദുബായില്‍ ശനിയാഴ്ച്ച നടത്തുന്ന ‘ഭവ്’ എന്ന നൃത്തപരിപാടിയുടെ തിരക്കുകളിലാണ് ശോഭനയിപ്പോള്‍. ചെന്നൈയിലെ ഡാന്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അവതരിപ്പിക്കുന്ന നൃത്തപരിപാടിയ്ക്കുവേണ്ടി കര്‍ണാടക സംഗീതജ്ഞന് അഭിഷേക് രഘുറാമാണ് പാടുന്നത്.
കോച്ചടയാനിലാണ് ശോഭന അവസാനമായി അഭിനയിച്ചത്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തിരയാണ് അവസാന മലയാള ചിത്രം. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി ശോഭന അഭിനയിക്കുക. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഹ്യൂമറിന് പ്രാധാന്യം നല്കുന്ന ചിത്രത്തില്‍ നസ്രിയയും എത്തും.
