Malayalam Breaking News
ഒരു യമണ്ടൻ പ്രേമകഥ കണ്ടു,ദുൽഖറിനെ അഭിനന്ദനം അറിയിച്ച് മോഹൻലാൽ !!!
ഒരു യമണ്ടൻ പ്രേമകഥ കണ്ടു,ദുൽഖറിനെ അഭിനന്ദനം അറിയിച്ച് മോഹൻലാൽ !!!
നവാഗതനായ ബി സി നൗഫല്‍ സംവിധാനം നിർവഹിച്ച് യുവ താരം ദുൽഖർ സൽമാൻ നായകനായ ചിത്രം ഒരു യമണ്ടൻ പ്രേമകഥ തീയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഒരിടവേളക്ക് ശേഷം ദുൽഖർ സൽമാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത് വ്യത്യസ്തമായി ഒരു നാടൻ വേഷത്തിലൂടെയാണ്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് സൂപ്പർ സ്റ്റാർ മോഹൻലാൽ ദുൽഖറിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. ചിത്രം കണ്ട മോഹന്‍ലാല്‍ ദുല്‍ഖറിനെ നേരിട്ടു വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.
ഏതായാലും ഒരു വിജയത്തോടെ മലയാളത്തിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സംയുക്ത മേനോനും നിഖില വിമലും ആണ് നായികാ വേഷത്തില്‍ എത്തിയിരിക്കുന്നത്.
ചിത്രം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ കോമഡി എന്റര്‍ടൈനേര്‍ ആരാധകര്‍ക്കും ഫാമിലിക്കും ഒരുപോലെ ഇഷ്ടമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
mohanlal congrats dulquer salmaan for yamandan premakadha
