Actress
വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അതും അപ്രതീക്ഷിതമായി.. സന്തോഷം പങ്കുവെച്ച് വരദ
വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അതും അപ്രതീക്ഷിതമായി.. സന്തോഷം പങ്കുവെച്ച് വരദ
ഒരുപാട് നാളുകൾക്ക് ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ പേളി മാണിയേയും ശ്രീനിഷിനേയും കണ്ടതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് വരദ. ഇവർക്കൊപ്പമുള്ള ഫോട്ടോ വരദ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അതും അപ്രതീക്ഷിതമായി, നാളുകൾക്ക് ശേഷം നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്നാണ് ഫോട്ടോയ്ക്കൊപ്പം വരദ എഴുതിയത്. നിരവധിപേരാണ് ഈ ഫോട്ടോയ്ക്ക് കമന്റുമായി എത്തുന്നത്.
പ്രണയം എന്ന പരമ്പരയിൽ വരദയും ശ്രീനിയും ആയിരുന്നു നായികയും നായകനും. ഈ കോമ്പോയ്ക്ക് ധാരാളം ആരാധകരും ഉണ്ടായിരുന്നു. ഫോട്ടോയ്ക്ക് താഴെ മമ്മി ആന്റ് ഡാഡി എന്നായിരുന്നു മേഘ മഹേഷ് കമന്റിട്ടത്. പ്രണയത്തിൽ ഇവരുടെ മകളുടെ വേഷത്തിൽ എത്തിയത് മേഘയായിരുന്നു. ശരൺ ജി മോനോൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിഷ് സീരിയലിൽ അവതരിപ്പിച്ചത്.
ലക്ഷ്മി ശരൺ എന്ന കഥാപാത്രത്തെയാണ് വരദ അവതരിപ്പിച്ചത്. പ്രണയം പൂർത്തിയായ ശേഷം ഇരുവരും മറ്റ് പരമ്പരകളിൽ അഭിനയിച്ചു തുടങ്ങി. അമ്മുവിന്റെ അമ്മയിൽ അഭിനയിക്കുമ്പോഴാണ് ശ്രീനിഷിന് ബിഗ് ബോസിൽ നിന്ന് ക്ഷണം വരുന്നത്. ബിഗ് ബോസിൽ എത്തിയതോടെയാണ് ശ്രീനിഷിന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടായത്.