Actress
ഈ സിനിമ ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ എന്റെ പേര് മാറ്റും; മൃണാള്‍ താക്കൂര്‍
ഈ സിനിമ ഇഷ്ടപ്പെട്ടെങ്കില്‍ ഞാന്‍ എന്റെ പേര് മാറ്റും; മൃണാള്‍ താക്കൂര്‍
നിരവധി ആരാധകരുള്ള താരം, നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹായ് നാണ്ണാ. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിലായിരിക്കും നാനി ചിത്രത്തില്‍ വേഷമിടുന്നത്. ഹായ് നാണ്ണാ എന്ന പുതിയ ചിത്രത്തിന് റിലീസിനു മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങില്‍ നായിക മൃണാള്‍ താക്കൂര്‍ പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഹായ് നാണ്ണാ എന്ന സിനിമ തിയറ്ററില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അച്ഛനെ ഓര്‍മ വരും. പെര്‍ഫോം ചെയ്യുമ്പോള്‍ അച്ഛനെയാണ് തനിക്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഓര്‍മ വന്നത് എന്ന് മൃണാള്‍ വ്യക്തമാക്കുന്നു. നാനിയും ഹായ് നാണ്ണാ സിനിമയിലെ കഥാപാത്രങ്ങളില്‍ പ്രധാനപ്പെട്ട കുട്ടിയായ കൈറയും തമ്മിലുള്ള ബന്ധം മനോഹരമാണ്. അവരെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ താന്‍ തന്റെ പേര് മാറ്റുമെന്നും വ്യക്തമാക്കുന്നു നടി മൃണാള്‍ താക്കൂര്‍.
ചിത്രം ഡിസംബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. ഹിന്ദിയില്‍ ‘ഹായ് പപ്പ’ എന്നാണ് ചിത്രത്തിന്റെ പേര്. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‌സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.
നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റ്!സിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാഷ് കൊല്ല. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഇ വി വി സതീഷ്. ഹിഷാം അബ്!ദുല്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആര്‍ഒ ശബരിയാണ്.