Connect with us

വാലൻറ്റൈൻസ് ദിനത്തിൽ സ്വയം ട്രോളി പൃഥ്വിരാജ് ; ഇന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ കാണാം എന്ന് ആരാധകർ !

Malayalam Breaking News

വാലൻറ്റൈൻസ് ദിനത്തിൽ സ്വയം ട്രോളി പൃഥ്വിരാജ് ; ഇന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ കാണാം എന്ന് ആരാധകർ !

വാലൻറ്റൈൻസ് ദിനത്തിൽ സ്വയം ട്രോളി പൃഥ്വിരാജ് ; ഇന്ന് വീട്ടിലേക്ക് ചെല്ലുമ്പോൾ കാണാം എന്ന് ആരാധകർ !

വാലെന്റൈൻസ് ഡേ ആഘോഷ ലഹരിയിലാണ് പ്രായ ഭേദമന്യേ ആളുകൾ. എല്ലാവരും പങ്കാളികൾക്ക് ഒപ്പമുള്ള ചിത്രങ്ങളും മറ്റും പങ്കു വച്ചും ആശംസകൾ പരസ്പരം അറിയിച്ചുമാണ് എല്ലാവരും വാലെന്റൈൻ ദിനം സജീവമാക്കുന്നത്. എന്നാൽ പ്രിത്വിരാജ് ഭാര്യ സുപ്രിയക്ക് വാലെന്റൈൻസ് ദിന ആശംസ അറിയിച്ചത് അലപം വ്യത്യസ്തമായാണ്.

ദാമ്പത്യത്തിന്റെ ‘യാഥാർഥ്യം’ വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പൃഥിരാജ് പങ്കുവച്ച രണ്ടു ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.സ്വയം ട്രോളുകയാണ് താരം ചിത്രത്തിലൂടെ. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സുപ്രിയയും പൃഥിയുമാണ്​ ആദ്യത്തെ ചിത്രത്തിൽ നിറയുന്നത്. രണ്ടാമത്തെ ചിത്രത്തിൽ അൽപം ദേഷ്യത്തിലാണ് സുപ്രിയ.

പ്രതീക്ഷിക്കുന്നത്, എന്നാൽ യാഥാർഥ്യം എന്നിങ്ങനെ അടിക്കുറിപ്പും രണ്ട് ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. വാലന്റൈൻസ് ഡേ സ്പെഷൽ എന്നാണ് ചിത്രത്തെ പൃഥിരാജ് വിശേഷിപ്പിക്കുന്നത്. ‌രസകരമായ കമന്റുകളുമായി ആരാധകരും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. സുപ്രിയയും ഇതേ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. അതിനു താഴെ പൃഥ്വിയുടെ വാലന്റൈൻസ് ആശംസയും കാണാം.

Continue Reading

More in Malayalam Breaking News

Trending