Malayalam Breaking News
പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചു നിന്ന് മഞ്ജു വാരിയർ ;സ്വയം ചമ്മി പൃഥ്വിരാജ്
പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചു നിന്ന് മഞ്ജു വാരിയർ ;സ്വയം ചമ്മി പൃഥ്വിരാജ്
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ട്രോളന്മാരുടെ പ്രധാന ആയുധമാണ്. താരത്തിന്റെ ഇംഗ്ലീഷ് കഠിനപദപ്രയോഗങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല ഇപ്പോള്‍ സിനിമാ മേഖലയിലും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തവണ നടി മഞ്ജു വാര്യര്‍ പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് നിന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതുമൂലം സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ലൂസിഫറിന്റെ ലൊക്കേഷനിലായിരുന്നു സംഭവം.
ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിനിടെയായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെയാണ്. ‘വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് ഞാന്‍ ഉദ്ദേശിച്ച് റിയാക്ഷനല്ല വന്നത്. ഞാന്‍ പറഞ്ഞു, ‘കുറച്ചു കൂടി Incredulounsess (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്’. മഞ്ജു തലയാട്ടി.
ഞാന്‍ മോണിട്ടറിനു മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷന്‍ തന്നെ. കട്ട് പറഞ്ഞയുടന്‍ മഞ്ജു അടുത്തെത്തി ചോദിച്ചു.’ രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ …’ സെറ്റില്‍ കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ‘ഇന്‍ക്രഡുലെസ്നെസ്’ അവിടത്തെ ചിരി വിഷയമായിരുന്നെന്നും പൃഥ്വി പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ.മോഹൻലാലും മഞ്ജു വാരിയരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.
prithviraj’s english confused manju warrier
