Connect with us

മലയാളത്തിലെ ഇഷ്ടനടനെ വെളിപ്പെടുത്തി കെ ജി എഫ് നായിക !

News

മലയാളത്തിലെ ഇഷ്ടനടനെ വെളിപ്പെടുത്തി കെ ജി എഫ് നായിക !

മലയാളത്തിലെ ഇഷ്ടനടനെ വെളിപ്പെടുത്തി കെ ജി എഫ് നായിക !

കന്നഡ സിനിമ ലോകത്തെ ദേശിയ ശ്രദ്ധയിൽ എത്തിച്ച ചിത്രമാണ് കെ ജി എഫ് . സ്വർണ ഖനികളുടെ കഥ പറഞ്ഞ ചിത്രം ഇപ്പോൾ രണ്ടാം ഭാഗം വരവേൽക്കാൻ ഒരുങ്ങുകയാണ്.

മലയാളത്തിലെ ഇഷ്ടപ്പെട്ട താരത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് കെജിഎഫ് നായികയും മോ‍ഡലുമായ ശ്രീനിഥി ഷെട്ടി. തന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ ആണെന്ന് താരം .വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരോട് സംവദിക്കുന്നതിനിടയില്‍ ആണ് നടി ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. ലാലേട്ടന്റെ എല്ലാ സിനിമകളും ഇഷ്ടമാണ്, ലൂസിഫറാണ് ഏറ്റവും ഒടുവില്‍ കണ്ട ലാലേട്ടന്‍ ചിത്രമെന്നും നടി പറഞ്ഞു.

താരം ഈ ചോദ്യങ്ങളുടെ ഉത്തരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ സോറിയായി പങ്കുവെച്ചിട്ടുമുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് . അടുത്ത വര്‍ഷം ആയിരിക്കും ചിത്രം റിലീസിനെത്തുക. ആദ്യ ഭാഗത്തിലെ പോലെ തന്നെ രണ്ടാം ഭാഗത്തിലും ശ്രീനിഥി ഷെട്ടി തന്നെയാണ് നായികയായി എത്തുന്നത്. രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

srinidhi about mohanlal

Continue Reading
You may also like...

More in News

Trending