Actor
മമ്മൂട്ടി ഇന്നും സിനിമയിൽ തുടരാനുള്ള കാരണം വെളിപ്പെടുത്തി എസ് എൻ സ്വാമി !
മമ്മൂട്ടി ഇന്നും സിനിമയിൽ തുടരാനുള്ള കാരണം വെളിപ്പെടുത്തി എസ് എൻ സ്വാമി !
മലയാളത്തിന്റെ അഭിമാന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോൾ. എന്നാൽ മമ്മൂട്ടി ഇന്നും സിനിമയില്‍ സജീവമായി തുടരുന്നതിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി.അയാൾ അയാളുടെ പ്രൊഫഷനിൽ നിൽക്കാൻ വേണ്ടി ശാസ്ത്ര സാങ്കേതിക വിദ്യയിൽ എന്തെല്ലാം ലഭ്യമാണോ അതെല്ലാം ഉപയോഗിക്കും. എനിക്ക് മമ്മൂട്ടിയെ ഏകദേശം നാൽപ്പത് വർഷമായി അറിയാം. ഞങ്ങൾ കാണുന്ന കാലത്തു മമ്മൂട്ടി കഴിക്കുന്ന ഭക്ഷണം ഇന്ന് അദ്ദേഹം ഒന്ന് രുചിച്ചു പോലും നോക്കില്ല. അയാൾ ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നതൊക്കെ ഉപേക്ഷിച്ചു എന്നായിരുന്നു എസ് എന്‍ സ്വാമി പറഞ്ഞത്.
മമ്മൂട്ടി പണ്ട് പുകവലിക്കുമായിരുന്നു. ഇപ്പോൾ അദ്ദേഹം സിഗരറ്റ് തൊടാറില്ല. സിനിമയോടുള്ള പ്രേമത്തിന്റെ പേരിൽ അയാൾ അയാളുടെ ശീലങ്ങൾ മാറ്റിവച്ചു. മമ്മൂട്ടിയോടൊപ്പം വന്ന അന്നത്തെ ഹിന്ദിയിലെ സൂപ്പർ താരങ്ങളെ ഇന്ന് കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും. രണ്ടു രണ്ടര ഇരട്ടി മമ്മൂട്ടിയാണ് എല്ലാവരും. ആകാരം കൊണ്ടും, പ്രകൃതം കൊണ്ടും അത്രത്തോളം വ്യത്യാസമുണ്ട്. അവരുടെ കാഴ്ചപാട് അല്ല മമ്മൂട്ടിയുടേതെന്നും സ്വാമി പറഞ്ഞു കൂടാതെ മമ്മൂട്ടി ഇന്ന് സിനിമയിൽ നിലനിൽക്കുന്നതിനു കാരണക്കാരൻ അയാൾ മാത്രമാണെന്നുമായിരുന്നു അദ്ദേഹം പറയുകയുണ്ടായി. ഡെഡിക്കേഷന്‍റെ കാര്യത്തില്‍ വേറെ ലെവലാണ് മെഗാസ്റ്റാര്‍. ഡാന്‍സ് വഴങ്ങില്ലെങ്കിലും അതിനായും ശ്രമിക്കാറുണ്ട് അദ്ദേഹം. യുവതലമുറയ്ക്ക് പ്രചോദനമേകുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്നാണ് മമ്മൂട്ടി പറയാറുള്ളത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് മമ്മൂട്ടി നല്‍കുന്നത്. ഇതേക്കുറിച്ച് പറഞ്ഞ് യുവതാരങ്ങളെല്ലാം എത്താറുമുണ്ടെന്നും എസ് എന്‍ സ്വാമി പറഞ്ഞു.
അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അദ്ദേഹം അഭിനയ രംഗത്തേക്കെത്തിയത്. കഠിനപ്രയത്‌നത്തിലൂടെയാണ് മമ്മൂട്ടി മെഗാസ്റ്റാറായത്. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങളെക്കുറിച്ച് വാചാലരായി സംവിധായകരും താരങ്ങളുമെല്ലാം എത്താറുണ്ട്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തിന് തന്നെ മിസ്സാവരുത് എന്ന കാര്യത്തിലും നിര്‍ബന്ധമുണ്ട് അദ്ദേഹത്തിന്. കൂടാതെ സിനിമ സ്വീകരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട് താരത്തിന്. നവാഗത സംവിധായകരെ അങ്ങേയറ്റം പിന്തുണയ്ക്കാറുണ്ട് താരം. പ്രഖ്യാപനം മുതല്‍ത്തന്നെ മെഗാസ്റ്റാറിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. അമ്പരപ്പിക്കുന്ന മേക്കോവറുകളുമായി മമ്മൂട്ടി എത്താറുണ്ട്.
about mammootty
