Actor
ബിഗ് ബോസ് താരത്തിന്റെ വില്ലനായി ശരത് അപ്പാനി !
ബിഗ് ബോസ് താരത്തിന്റെ വില്ലനായി ശരത് അപ്പാനി !
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അപ്പാനി ശരത്.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് അപ്പാനി സണ്ടക്കോഴി 2 എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചാണ് തമിഴകത്ത് എത്തുന്നത്.എന്നാലിപ്പോൾ ഒരു സിനിമയിൽ മുഴുനീളെ വില്ലൻ വേഷത്തിൽ എത്താനൊരുങ്ങുകയാണ് ശരത്ത്.
തമിഴ് ബിഗ് ബോസ് നാലാം സീസൺ വിജയിയായ നടൻ ആരി അർജ്ജുനൻ നായക വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ അബിൻ ഹരിഹരൻ സംവിധാനം ചെയ്യുന്നു. സംവിധായകൻ എ.ആർ മുരുഗദോസിന്റെ ശിഷ്യനാണ് അബിൻ. ദിവ്യ പ്രദീപാണ് ചിത്രത്തിലെ നായിക. ശൗര്യ പ്രൊഡക്ഷൻസ്, അബിൻ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ സുബ യ്യ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിക്കും. മധുര , ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളാണ് ലൊക്കേഷൻ.
ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലിഡയറീസ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ അപ്പാനി രവി എന്ന കഥാപാത്രത്തെയായിരുന്നു ശരത് അവതരിപ്പിച്ചത്. അപ്പാനി രവി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചതിനാലാണ് അപ്പാനി ശരത് എന്ന വിളിക്കുന്നത്.അംഗമാലി ഡയറിക്ക് ശേഷം ലാല്‍ജോസിന്റെ സംവിധാനത്തില്‍ എത്തിയ വെളിപാടിന്റെ പുസ്തകത്തില്‍ ഫ്രാന്‍ക്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. പിന്നീട് ജിജോ ആന്റണി സംവിധാനം ചെയ്ത പോക്കിരി സൈമണ്‍, സന്തോഷ് നായര്‍ സംവിധാനം ചെയ്യ്ത സച്ചിന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴ് സിനിമാതാരം വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശരത് തമിഴ് സിനിമയിലും അഭിനയിച്ചു.
about appani sarath
